എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചു വിട്ടതിന് പിന്നാലെ കെഎസ്ആര്‍ടിസിയിലെ 800 എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചു വിട്ടതിന് പിന്നാലെ കെഎസ്ആര്‍ടിസിയിലെ 800 എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്. നിലവിലുള്ള എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചുവിട്ട് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പെയിന്റര്‍ തസ്തികയിലുള്ള പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
നേരത്തെ എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഉത്തരവിറക്കിയ അതേ നിയമപരമായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്. പിഎസ്സി റാങ്ക് പട്ടിക നിലനില്‍ക്കുമ്പോള്‍ അവരെ നിയോഗിക്കാതെ താത്ക്കാലികക്കാരെ നിയോഗിക്കുന്ന നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. നിലവിലുള്ള നിയമങ്ങള്‍ക്കത് വിരുദ്ധമാണെന്നും ഹൈക്കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha

























