Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

22 കോടിക്ക് ഒൻപത് പി എസ് സി അംഗങ്ങൾ, മൂന്ന് കോടി ജനങ്ങൾക്ക് 21 അംഗങ്ങൾ; നിരവധി സ്ഥാപനങ്ങൾ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നുണ്ട്; പത്ത് വർഷം ദിവസവേതനക്കാരനായാൽ പിന്നെ സ്ഥിരം നിയമനത്തിന് സർക്കാരിനെ സമീപിക്കുന്നതാണ് ഇന്നത്തെ കീഴ് വഴക്കം

11 JUNE 2019 08:18 PM IST
മലയാളി വാര്‍ത്ത

22.42കോടി ജനസംഖ്യയുള്ള യുപിയിൽ പബ്ളിക് സർവീസ് കമ്മീഷനിലുള്ളത് വെറും ഒൻപത് അംഗങ്ങൾ. 7.33കോടി ജനസംഖ്യയുള്ള മധ്യപ്രദേശിൽ 7പി എസ് സി അംഗങ്ങൾ. 6.89കോടി ജനസംഖ്യയുള്ള രാജസ്ഥാനിൽ 7പി എസ് സി അംഗങ്ങൾ. 9.9കോടി ജനസംഖ്യയുള്ള ബീഹാറിൽ 5പിഎസ് സി അംഗങ്ങൾ.. വെറും 3.48കോടി ജനസംഖ്യയുള്ള കേരളത്തിൽ 21 പി എസ് സി അംഗങ്ങൾ..

ഒരു പി എസ് സി അംഗത്തിന് മാസശമ്പളം 2ലക്ഷം രൂപയാണ് ശമ്പളം. ആറ് വർഷം സേവിച്ചാൽ ഒരു ലക്ഷം രൂപ പെൻഷൻ കിട്ടും. ബോർഡിൽ കയറിക്കൂടുന്നത് ഭരിക്കുന്ന മുന്നണിയിലുള്ള യാതൊരു യോഗ്യതകളില്ലാത്ത ആളുകളാണ്. ജനസംഖ്യാ കണക്കുവച്ച് മൂന്നുപേർ ജോലി ചെയ്യേണ്ട സ്ഥാപനത്തിൽ 21പേര് ജോലിചെയ്യുന്നു

ഭരണകക്ഷിയെ പിന്തുണക്കുന്ന ഈർക്കിലിപ്പാർട്ടിയുടെ പ്രതിനിധികൾ വരെ ഒരു പണിയുമെടുക്കാതെ ലക്ഷങ്ങൾ എണ്ണിവാങ്ങുന്ന വിരോധാഭാസം ഇവിടെ കാണാം. ശമ്പളത്തിനു പുറമെ മറ്റുചിലവുകളും സർക്കാർ വകയാണ്. നിയമസഭ സ്പീക്കറുടെ കസേരയെടുത്ത് നിലത്തെറിഞ്ഞ മുൻ എം എൽ എ വി ശിവൻ കുട്ടിയുടെ ഭാര്യയും ഇടത് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപിള്ളയുടെ മകളും പി. എസ് സി അംഗമാണ്.

വർഷങ്ങളായി ഇടതുവലതു മുന്നണികൾ ഇങ്ങനെ മലയാളികളെ ഇത്തരത്തിൽ കബളിപ്പിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ തികച്ചും പ്രത്യക്ഷത്തിൽത്തന്നെ ഇരുമുന്നണികളും മലയാളിയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ഒന്നുപ്രതികരിക്കുക പോലുംചെയ്യാതെ മലയാളികൾ കണ്ണുമിഴിച്ചിരിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ പി എസ് സി പരീക്ഷകൾ കൃത്യമായി നടത്തുകയും കൃത്യമായി നിയമനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിൽ പി എസ് സി പരീക്ഷകൾ ഒരിക്കലും കൃത്യമായി നടക്കാറില്ല. പുറംവാതിൽ നിയമനങ്ങളോടാണ് കേരളത്തിൽ താത്‌പര്യം പി എസ് സി അംഗങ്ങൾക്ക് പോലും തങ്ങളുടെ സ്ഥാപനം വഴി നിയമനം നടത്തണമെന്ന് ആഗ്രഹമില്ലാതെ വരുമ്പോൾ ഭരണാധികാരികൾക്ക് ഇത്തരം കാര്യങ്ങളിൽ എന്ത് താത്പര്യമാണുണ്ടാവുക

പി എസ് സി ഒരലങ്കാര സ്ഥാപനമായി മാറിയിട്ട് കാലങ്ങളായി. പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഉന്നത നിയമനങ്ങൾ പി എസ് സിയിൽ നിന്നും മാറ്റാൻ ശ്രമം നടന്നു. മലയാള മനോരമയാണ് ഇക്കാര്യം പുറത്തു കൊണ്ടു വന്നത്. വിവരം പുറത്തായ സാഹചര്യത്തിൽ സർക്കാർ, നിലപാട് മയപ്പെടുത്തി. വാർത്ത പൂർണമായും തെറ്റാണെന്ന് പ്രചരിപ്പിച്ചു. എന്നാൽ ഡമോക്ലസിന്റെ വാൾ പോലെ ഇപ്പോഴും ഭീഷണി നിലവിലുണ്ട്. തക്ക സമയത്ത് ഉന്നത നിയമനങ്ങൾ സർക്കാർ തങ്ങളുടെ നിയന്ത്രണത്തിലാക്കുമെന്ന കാര്യത്തിൽ സംശയമേയില്ല. പോലീസിലെ കായിക പരീക്ഷ സർക്കാർ നിയന്ത്രണത്തിലാക്കിയതും ഇതിന്റെ ഭാഗം തന്നെയാണ്.

നിരവധി സ്ഥാപനങ്ങൾ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നുണ്ട്. പത്ത് വർഷം ദിവസവേതനക്കാരനായാൽ പിന്നെ സ്ഥിരം നിയമനത്തിന് സർക്കാരിനെ സമീപിക്കുന്നതാണ് ഇന്നത്തെ കീഴ് വഴക്കം. ഇത് വഴി നഷ്ടപ്പെടുന്നത് പാവപ്പെട്ട ഉദ്യോഗാർത്ഥിയുടെ അവസരമാണ്. എന്നാൽ ആവശ്യത്തിധികമുള്ള പി എസ് സി അംഗങ്ങൾക്ക് ഇതിനെ കുറിച്ചൊന്നും യാതൊരു ബേജാറുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends