പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷകള്‍ നാളെ വൈകുന്നേരം നാലുവരെ സ്വീകരിക്കും

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാലുവരെ സ്വീകരിക്കും. ഇന്നു വൈകുന്നേരം വരെയാണ് നേരത്തേ തീരുമാനിച്ചിരുന്നത്. പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അപേക്ഷ നല്‍കത്തക്കവിധമാണ് തീയതി നീട്ടിയത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള സീറ്റുകളുണ്ട്.
മുഖ്യ അലോട്ട്‌മെന്റിനുശേഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ 20 ശതമാനം (ഒരു ബാച്ചില്‍ 10 സീറ്റ്) വര്‍ധിപ്പിച്ചതിനാലാണിത്. ഓരോ ജില്ലയിലെയും സ്‌കൂളുകളില്‍ ഒഴിവുള്ള സീറ്റുകളുടെ പട്ടിക വരെ
എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം.
ഇനിയും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷിക്കാം. സേ പരീക്ഷയിലൂടെ പത്താം ക്ലാസ് ജയിച്ചവരും ഇതുവരെ അപേക്ഷിക്കാത്തവരും പുതുതായി അപേക്ഷ സമര്‍പ്പിക്കണം. നേരത്തേ ഓണ്‍ലൈന്‍ അപേക്ഷ അയച്ചെങ്കിലും പ്രിന്റ് ഹാജരാക്കാനാകാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. ഇവര്‍ക്ക് പ്രിന്റില്‍ പുതിയ ഓപ്ഷനുകള്‍ എഴുതിച്ചേര്‍ത്ത് നല്‍കാം.
https://www.facebook.com/Malayalivartha

























