Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സി.ഒ.ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിണറായി പൊലീസ് എ.എന്‍ ഷംസീര്‍ എം.എല്‍.എയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം

11 JUNE 2019 12:41 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ സി.പി.എം വിമത നേതാവും വടകര പാര്‍ലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായിരുന്ന സി.ഒ.ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിണറായി പൊലീസ് എ.എന്‍ ഷംസീര്‍ എം.എല്‍.എയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞപോലെ തന്നെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നസീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷംസീറിന്റെ നിര്‍ദ്ദേശപ്രകാരം പ്രാദേശിക നേതാക്കളാണ് അക്രമം നടത്തിയത്. പ്രദേശവാസികളും തന്നെ അറിയാവുന്നവരുമായ നിരവധി പേര്‍ ആക്രമണം കണ്ടിട്ടും തടയാനാകാതെ നിസഹായരായി സ്ഥലംവിട്ടു. ജീവനില്‍ ഭയം ഉള്ളത് കൊണ്ടാണ് അവരാരും സഹായിക്കാന്‍ എത്താഞ്ഞത്. കണ്ണൂരില്‍ ആളുകള്‍ ഭീതിയിലാണ് കഴിയുന്നത്. രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും സമാധാനജീവിതം നശിപ്പിക്കുന്നു. എന്നിട്ട് ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും നസീര്‍ പറഞ്ഞു.

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ പങ്കിനെ കുറിച്ച് പൊലീസിനോട് വ്യക്തമായി പറഞ്ഞതാണെന്നും സിഒടി നസീര്‍ പറഞ്ഞു. മൂന്ന് തവണ പൊലീസ് മൊഴിയെടുത്തു. മൂന്നാംതവണ മൊഴി വായിച്ച് കേള്‍പ്പിച്ച് പോലുമില്ല. ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ട് വാങ്ങാനും പൊലീസ് ശ്രമിച്ചു. അന്വേഷണം ചിലരില്‍ മാത്രം ഒതുക്കാന്‍ ശ്രമിച്ചു. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കി. പൊലീസ് ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിച്ചത്. ആശയഭിന്നതയുള്ളവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതാണ് ചിലരുടെ ശൈലി. തലശേരി സിഐ വിശ്വംഭരന്‍ വീട്ടില്‍ എത്തിയാണ് മൊഴിയെടുത്തത്. പക്ഷെ, ഷംസീറിന്റെ പങ്കിനെ കുറിച്ച് പറഞ്ഞ കാര്യം പൊലീസ് പുറത്ത് പറയുന്നില്ലെന്നും സിഒടി നസീര്‍ ആരോപിക്കുന്നു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നസീര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

വടകരയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച ശേഷം ഷംസീര്‍ തന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. ഇതൊക്കെ അറിയാമായിരുന്നിട്ടും അതെല്ലാം മറച്ചുവെച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ എഎന്‍ ഷംസീറിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത്. നസീറിന്റെ ആരോപണങ്ങള്‍ പ്രതിപക്ഷം പലതവണ ഓര്‍മ്മിപ്പിച്ചെങ്കിലും മുഖ്യമന്ത്രി അതിനോട് പ്രതികരിച്ചില്ല. സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ആക്രമണത്തില്‍ പി. ജയരാജന് പങ്കില്ലെന്നും നസീര്‍ വ്യക്തമാക്കിയിരുന്നു. താന്‍ സി.പി.എം പ്രവര്‍ത്തകനായിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും നസീര്‍ പറഞ്ഞു. 

ഒറ്റപ്പെട്ട സംഭവം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേള്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ നസീര്‍ തള്ളിക്കളഞ്ഞു. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ഷംസീര്‍ എം.എല്‍.എയുടെ പങ്ക് അന്വേഷിക്കണമെന്നും പൊലീസ് അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് മാറ്റണമെന്നും നസീര്‍ ആവശ്യപ്പെട്ടു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends