ശബരിമല ശാന്തം; ശബരിമല നട ഇന്നു വൈകിട്ട് തുറക്കും; ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എന്‍.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിക്കും

പ്രതിഷ്ഠാ ദിന പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിയോടെയാകും നട തുറക്കുക. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എന്‍.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിക്കും. പിന്നീട് ഭക്തര്‍ക്കായി തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. നടതുറക്കുന്ന ദിവസം പൂജകളൊന്നും ഉണ്ടാകില്ല. നിലവിൽ വളരെ ശാന്തമാണ് ക്ഷേത്ര സന്നിധി.
നാളെ പ്രതിഷ്ഠാദിന പൂജകൾ കഴിഞ്ഞ് രാത്രി പത്തിന് ഹരിവരാസനം പാടി നടയടക്കും. പിന്നീട് മിഥുനമാസ പൂജകൾക്കായി 15 നാണ് വീണ്ടും തുറക്കുന്നത്. മിഥുനം ഒന്നാം തീയതിയായ 16ന് രാവിലെ നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. പിന്നീട് തുടർ പൂജകളും. നടതുറന്നിരിക്കുന്ന അഞ്ച് ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടാകും. മിഥുനമാസ പൂജകൾ കഴിഞ്ഞ് 20 ന് രാത്രി നടയടയ്ക്കും.
അതേസമയം കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമല ക്ഷേത്രവരുമാനത്തിൽ വൻകുറവ് റിപ്പോർട്ട് ചെയ്യുന്നു . തൊട്ടുമുമ്പത്തെ തീർഥാടനകാലത്തെക്കാൾ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. ക്ഷേത്രച്ചെലവുകൾക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടിയുടെ കുറവുണ്ടായി.
ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധിയെത്തുടർന്നുള്ള സംഭവങ്ങൾ, പ്രളയം, വടക്കൻ ജില്ലകളിലെ നിപബാധ തുടങ്ങിയവയാണ് വരുമാനക്കുറവിന് കാരണമായി ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞസീസണിൽ 277,42,02,803 രൂപ വരുമാനം ലഭിച്ചയിടത്ത് ഈവർഷം 178,75,54,333 രൂപയായി. കാലാകാലങ്ങളിലെ വർധനകൂടി കണക്കിലെടുത്താൻ ഇത്തവണ വരുമാനനഷ്ടം ഇനിയും കൂടും.
https://www.facebook.com/Malayalivartha

























