സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സി.ഒ.ടി നസീര്‍ വധക്കേസ് അട്ടിമറിക്കാനും കുറ്റവാളികളെ രക്ഷിക്കാനും ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്നാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. രാണ് ആക്രമിച്ചതെന്ന് നസീര്‍ മൊഴി നല്‍കിയിട്ടില്ലെന്നും അത് ഒറ്റപ്പെട്ട സംഭവമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്.
മൊഴി നസീറിനെ മൂന്ന് തവണ വായിച്ചുകേള്‍പ്പിച്ചു. അന്വേഷണ സംഘത്തെ മാറ്റിയിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തേസമയം, തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ ആണെന്ന് മൊഴി നല്‍കിയിരുന്നുവെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മൊഴി നല്‍കിയതാണ്.
എന്നാല്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നിട്ടില്ലെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന നസീര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണം എന്തുകൊണ്ടാണെന്ന് അറിയില്ല. മൊഴിപ്പകര്‍പ്പ് വായിച്ച് കേള്‍പ്പിക്കാന്‍ പോലും പൊലീസ് തയാറായില്ല. പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സി.ഒ.ടി നസീര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























