Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പതഞ്ഞ് പൊന്തുന്ന സോഡ അല്‍പം അകത്താക്കി,. ശരീരം മുഴുവന്‍ എരിഞ്ഞു കേറുന്ന പ്രതീതി, നിര്‍ത്താതെ ചുമയും അഞ്ച് മിനിട്ടു കൊണ്ട് വിശപ്പെല്ലാം പമ്പകടന്നു, നിര്‍ത്താത്ത ചുമ ബാക്കിയായി- ഫുള്‍ജാര്‍ സോഡ കുടിച്ച ഡോക്ടറുടെ അനുഭവം

11 JUNE 2019 08:22 PM IST
മലയാളി വാര്‍ത്ത

മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യുന്ന ഫുള്‍ ജാര്‍ സോഡ കുടുച്ച അനുഭവം ഐ.എം.എ ഭാരവാഹിയായ ഡോക്ടര്‍ സുള്‍ഫി നൂഹു പറയുന്നു. ഇന്നലെ വൈകി വീട്ടില്‍ എത്തുമ്പോള്‍ മൂത്ത മകന് ഒരു ഊറിയ ചിരി, എന്തോ ഇമ്മിണി വലിയ കാര്യം ചെയ്ത പോലെ. ഭാര്യക്കും വ്യത്യസ്ത ഭാവം. ഞങ്ങള്‍ ഇന്ന് ഫുള്‍ജാര്‍ സോഡ കുടിച്ചെന്ന് മകന്റെ പ്രഖ്യാപനം. അത് കേട്ട് ഞാന്‍ ഞെട്ടി. 'ഇതൊന്നും പോയി കുടിക്കരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ.'
മകന്റെ ഉത്തരം പെട്ടെന്ന് ,'അമ്മ ഉണ്ടാക്കിയതാണ്'. എനിക്ക് കൗതുകം തോന്നി.

ഞാന്‍ ഒരു ചെറിയ ചിരിയോടെ നോക്കി. വിശന്ന് കുടല്‍മാല കത്തുന്നുണ്ടായിരുന്നുവെങ്കിലും, മൂന്ന് പേരും ഒരു ചിരിയോടെ എന്നെ ഒരു ഫുള്‍ജാര്‍ സോഡ കുടിപ്പിക്കാനെത്തി. ഫുള്‍ജാര്‍സോഡ കുടിക്കാന്‍ പ്രത്യേക സ്ഥലം പോലും അവര്‍ ഒരുക്കിയിരുന്നു. എന്നെ വലിച്ച് അവര്‍ അവിടെ എത്തിച്ചു. വലിയ കോഫി മഗ്ഗിലേക്ക് സോഡയും പിന്നെ ഒരു ചെറിയ കപ്പില്‍ ബ്ലും എന്ന ശബ്ദത്തോടെ മറ്റ് എന്തോ ചില വസ്തുക്കളും. പതഞ്ഞ് പൊന്തുന്ന സോഡ ഞാന്‍ അല്‍പം അകത്താക്കി. ശരീരം മുഴുവന്‍ എരിഞ്ഞു കേറുന്ന പ്രതീതി. നിര്‍ത്താതെ ചുമയും. അഞ്ച് മിനിട്ടു കൊണ്ട് എന്റെ വിശപ്പെല്ലാം പമ്പകടന്നു. നിര്‍ത്താത്ത ചുമ ബാക്കിയായി.

സോഡ കാര്‍ബണേറ്റഡ് ഡ്രിങ്ക് വിഭാഗത്തില്‍പ്പെടുമല്ലോ. ഇത് ദന്തക്ഷയവും, ഗ്യാസ് സ്‌െ്രെടട്ടിസും, വൈറ്റമിന്‍ കുറവുകളും ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍. അതിനോടൊപ്പം ഉപ്പും മറ്റെന്തോ ചേരുവകളും വെച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന അത്ഭുത പാനീയം ശരീരത്തിന്റെ ആരോഗ്യത്തിന് ഒരു ഗുണവും ചെയ്യില്ല.
മധുരം ചേര്‍ത്ത സോഡകള്‍ ശരീരത്തിന് വളരെ ദോഷം ചെയ്യുമെന്നുള്ളത് ശാസ്ത്രം. ലോകാരോഗ്യ സംഘടന നിരവധി പഠനങ്ങളിലൂടെ മധുരം കലര്‍ന്ന പാനീയങ്ങള്‍ എല്ലാം തന്നെയും കൊക്ക കോള, പെപ്‌സി മറ്റ് ഫ്രൂട്ട് ജ്യൂസുകള്‍ എല്ലാത്തിന്റെയും ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെടുന്നു. ഇത്തരം മധുരം കലര്‍ന്ന പാനീയങ്ങള്‍ എല്ലാം തന്നെ വളരെ ഉയര്‍ന്ന നികുതി ചുമത്തണമെന്നും ലോകാരോഗ്യ സംഘടന നിരന്തരം ആവശ്യപ്പെടുന്നു.

ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളീയര്‍ക്കിന്ന് ആഹാരം മുഖ്യശസ്ത്രുവെങ്കില്‍ , പഞ്ചസാര അല്ലെങ്കില്‍ മധുരം അതില്‍ ഏറ്റവും പ്രധാനിയാണ്.
ശരീരത്തിന് ഒരു അല്‍പം പോലും ആവശ്യമില്ലാത്ത ആഹാരമാണ് മധുരം. . മധുരം മൊത്തം എനര്‍ജി അളവിന്റെ 5 ശതമാനത്തില്‍ താഴെ നിര്‍ത്തേണ്ടത് ആണ്. മധുരം കലര്‍ത്തി കുറുക്കിയ പാനീയങ്ങളാണ് ഈ ബോട്ടില്‍ ഡ്രിങ്കുകള്‍ എല്ലാം. അത് ശരീരത്തിന് ഒരു ഗുണവും ചെയ്യില്ല . അമിത വണ്ണം ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇത് തന്നെ. ഡൈബറ്റീസും, മറ്റ് ജീവിത ശൈലി രോഗങ്ങളും ഉടനെ ക്ഷണിച്ച് വരുത്തുവാനും ഇത്തരം ഡ്രിങ്കുകള്‍ സഹായിക്കും.

പിന്നെ ഫുള്‍ജാര്‍ സോഡ

ഫുള്‍ജാര്‍ സോഡയില്‍ മധുരം ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഇതേ ദൂഷ്യഫലം ഉണ്ടാക്കും. പക്ഷേ, മധുരം ഇല്ലെങ്കില്‍ കൂടിയും ട്രെന്റുകളുടെ പിറകെ പോയി സോഡ കുടിക്കുന്നത് ഒട്ടുമേ അഭികാമ്യവുമല്ല. കേരളത്തിലെ പലമാര്‍ജിന്‍ ഫ്രീ, ബിഗ് ബസാര്‍ തുടങ്ങി ചെറു കടകളില്‍ പോലും സോഡക്ക് ക്ഷാമം നേരിട്ടു തുടങ്ങിയത്രെ.
എല്ലാപേരും വീട്ടിലും , ഹോസ്റ്റലിലുമൊക്കെ ഫുള്‍ജാര്‍ സോഡ ഉണ്ടാക്കി കളിക്കുകയാണത്രെ. വീട്ടില്‍ ഞാന്‍ ഫുള്‍ജാര്‍ സോഡക്കെതിരെ അടിയന്താവസ്ഥ പ്രഖ്യാപിച്ചു. നാട്ടിലും വേണം അടിയന്തരാവസ്ഥ.

ബീഫ് പോലെ ആഹാര സ്വാതന്ത്ര്യം തന്നെ ഇതും.

എന്നാലും

ഒരു ജാര്‍ പോട്ടെ ,ഒരു തുള്ളി പോലും കുടിക്കരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends