സെക്രട്ടേറിയറ്റിലെ ജോയിന്‍ സെക്രട്ടറി റാങ്കിലുള്ള നാല് ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിനുള്ളില്‍ നീക്കം

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ തീവ്രനിലപാട് തുടരേണ്ടന്ന നിലപാടിൽ സര്‍ക്കാര്‍. പരമ്പരാഗതമായി സിപിഎമ്മിന് കിട്ടുന്ന വോട്ടുകള്‍ പോലും ശബരിമലയുടെ പേരില്‍ ചോര്‍ന്നെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.
സിപിഎം സംസ്ഥാന–കേന്ദ്ര നേതൃത്വങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ കാര്യത്തില്‍ പുനരാലോചന. ശബരിമല പ്രശ്നം ലിംഗനീതിയുടേതാണ് എന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ കോടതി വിധി നടപ്പാക്കുന്നതിന് ഇനി ആവേശമുണ്ടാകില്ല. മലകയറാന്‍ സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമീപിച്ചാല്‍ ഭരണഘടനാബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമായി പൊലീസ് സംരക്ഷണം നല്‍കുന്നത് തുടരും. പ്രതിഷേധമുണ്ടായാല്‍ പൊലീസ് തന്നെ മുന്‍കയ്യെടുത്ത് തിരിച്ചിറക്കുകയും ചെയ്യും. ശബരിമലയില്‍ മാത്രം സര്‍ക്കാരിന് പ്രത്യേക ഉദ്ദേശമെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കും.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന പുരോഗമനപരമായ നിലപാട് എടുത്തെങ്കിലും എല്‍ഡിഎഫിന് അത് തിരിച്ചടിയാവുകയാണ് ഉണ്ടായത്. 20ല്‍ 19 സീറ്റുകളും യുഡിഎഫ് തൂത്തൂവാരി. സഖ്യകക്ഷിയായ സിപിഐ അടക്കം സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കുറ്റപ്പെടുത്തി രംഗത്ത് വന്നു കഴിഞ്ഞു. വിശ്വാസി വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്നും അത് തിരിച്ച് പിടിക്കണം എന്നുമാണ് സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാനഘടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha

























