രണ്ടു വർഷത്തെ സേവനത്തിനുശേഷം തിരുവനന്തപുരം കലക്ടർ വാസുകി നീണ്ട അവധിക്കു പ്രവേശിക്കുന്നു

രണ്ടു വർഷത്തെ സേവനത്തിനുശേഷം തിരുവനന്തപുരം കലക്ടർ വാസുകി നീണ്ട അവധിക്കു പ്രവേശിക്കുന്നു. തികച്ചും സ്വകാര്യ ആവശ്യങ്ങളെ തുടർന്ന് ആറു മാസത്തേക്കാണ് വാസുകി അവധിക്കു പോകുന്നത്. തിരുവനന്തപുരം എല്ലായ്പോഴും എന്‍റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്നു. അതു തന്നെയാണ് തിരുവനന്തപുരത്ത് നിന്ന് താൻ പ്രതീക്ഷിക്കുന്നത്. പുതിയ ഊർജത്തോടെ നിങ്ങളെ സേവിക്കുന്നത് തുടരാനാകുമെന്നാണ് പ്രതീക്ഷ എന്നും വാസുകി കുറിച്ചു. തിരുവനന്തപുരം കലക്ടറുടെ ഫെയ്സ്ബുക് പേജിലൂടെയാണ് വിവരം പങ്കുവച്ചത്.
പ്രിയ സുഹൃത്തുക്കളെ, ഇത് തിരുവനന്തപുരത്തെ എന്‍റെ പ്രിയപ്പെട്ട ആളുകൾക്കുള്ള ചെറിയൊരു യാത്രാമൊഴിയാണ്. ഇക്കഴിഞ്ഞ രണ്ടു വർഷങ്ങൾ ഏറ്റവും അത്ഭുതകരമായതും സമ്പന്നമായ അനുഭവസമ്പത്തുള്ളതുമാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് അതിന് കാരണം. എപ്പോഴും എനിക്കൊപ്പം നിന്ന സർക്കാരിനോടും ജനങ്ങളോടും നന്ദിയുണ്ട്. മികച്ച സേവനം നടത്തിയെന്നാണ് വിശ്വസിക്കുന്നത്. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ആറുമാസത്തെ നീണ്ട അവധിയിൽ പ്രവേശിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവധിക്ക് അപേക്ഷിച്ചിരുന്നു. അവധി അനുവദിച്ച് നൽകിയ സർക്കാരിനോട് നന്ദിയുണ്ട്. തിരുവനന്തപുരം എല്ലായ്പോഴും എന്‍റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്നു. അതു തന്നെയാണ് തിരുവനന്തപുരത്ത് നിന്ന് താൻ പ്രതീക്ഷിക്കുന്നത്. പുതിയ ഊർജത്തോടെ നിങ്ങളെ സേവിക്കുന്നത് തുടരാനാകുമെന്നാണ് പ്രതീക്ഷ എന്നും ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം എഡിഎം. വിനോദിനാണ് പകരം ചുമതല. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ സർക്കാരുമായി അഭിപ്രായ ഭിന്നതയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് കളക്ടറുടെ അവധി.
https://www.facebook.com/Malayalivartha

























