Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നല്ലൊരു ലാപ്‌ടോപ്പും സ്മാട്‌ഫോണും ഉണ്ടെങ്കില്‍ കിടിലം ഓഫീസ് ഉണ്ടാക്കാവുന്ന കാലത്ത്, കേരള പുനര്‍നിര്‍മിതിയുടെ ഓഫീസ് മോഡിപിടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 88 ലക്ഷം രൂപ ചെലവഴിച്ചു

11 JUNE 2019 08:25 PM IST
മലയാളി വാര്‍ത്ത

നല്ലൊരു ലാപ്‌ടോപ്പും സ്മാട്‌ഫോണും ഉണ്ടെങ്കില്‍ കിടിലം ഓഫീസ് ഉണ്ടാക്കാവുന്ന കാലത്ത്, കേരള പുനര്‍നിര്‍മിതിയുടെ ഓഫീസ് മോഡിപിടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 88 ലക്ഷം രൂപ ചെലവഴിച്ചു. നവകേരള നിര്‍മിതിക്കായി അനുവദിച്ച 10 കോടി രൂപയില്‍ നിന്ന് ഓഫീസ് ആവശ്യത്തിന് മാത്രം 88.5 ലക്ഷം രൂപ ചെലവഴിച്ചുകഴിഞ്ഞതായി രേഖകകള്‍ വ്യക്തമാക്കുന്നു. പ്രളയക്കെടുതിയുടെ ദുരിതം ഇപ്പോഴും പലരും അനുഭവിക്കുമ്പോഴാണ് , അഴിമതിരഹിത ഭരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച സര്‍ക്കാര്‍ ഇത്തരത്തില്‍ ധൂര്‍ത്ത് നടത്തുന്നത് ചിലരെ സഹായിക്കാന്‍ കൂടിയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ആദ്യം പുറത്ത് കൊണ്ടുവന്നത്. സെക്രട്ടറിയേറ്റിന് അടുത്ത് പുന്നംറോഡില്‍ ബില്‍ഡിംഗ് വാടകയ്‌ക്കെടുത്താണ് ഓഫീസ് തുടങ്ങുന്നത്. അതില്‍ തന്നെ വലിയ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്. 

സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരന്‍ നാരായണന്‍ നായരുടെ ഉടമസ്ഥതയിലുള്ള ബില്‍ഡിംഗിലാണ് നവകേരള നിര്‍മിതിയുടെ ഓഫീസ് വാടകയ്‌ക്കെടുത്തത്. നാരായണന്‍ നായര്‍ നേതൃത്വം നല്‍കുന്ന ലാ അക്കാദമിക്കായി അനുവദിച്ച സ്ഥലത്താണ് ബില്‍ഡിംഗ് കെട്ടിയിരിക്കുന്നത്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമേ ഈ കെട്ടിടം ഉപയോഗിക്കാവൂ എന്നാണ് നിയമം. എന്നാല്‍ അതെല്ലാം കാറ്റില്‍പറത്തിയാണ് ഫഌറ്റ് നിര്‍മിച്ച് സര്‍ക്കാരിന് തന്നെ വാടകയ്ക്ക് കൊടുത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സംഭവം വിവാദമായെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സി.പി.എമ്മോ, സര്‍ക്കാരോ തയ്യാറായിട്ടില്ല. സംസ്ഥാന ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പാണ് 88. 5 ലക്ഷം മുടക്കി ഓഫീസ് നവീകരിക്കാന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഓഫീസ് പ്രവര്‍ത്തിക്കാന്‍ തിരുവനന്തപുരം നഗരമധ്യത്തില്‍ തന്നെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉള്ളപ്പോഴാണ് ഈ ധൂര്‍ത്ത്. 

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍നിര്‍മാണത്തിന് നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. അതേസമയം നവകേരള നിര്‍മിതിയുടെ ഓഫീസിന്റെ വാതിലുകള്‍ക്ക് മാത്രം 4.57 ലക്ഷം രൂപയായെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം ഫെയിസ്ബുക്കില്‍ ആരോപിച്ചു. മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യൂതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന കെ.എം ഷാജഹാനാണ് സര്‍ക്കാര്‍ ഉത്തരവ് ആദ്യം പുറത്ത് കൊണ്ടുവന്നത്. ഉയര്‍ന്ന വാടകയ്ക്ക് ലാ അക്കാദമി കെട്ടിടം വാടകയ്ക്ക് എടുത്തതിന് പിന്നില്‍ അക്കാദമി മാനേജ്‌മെന്റും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധമാണെന്നും ഷാജഹാന്‍ ആരോപിച്ചു. അതേസമയം പൊതുഭരണ വകുപ്പും പൊതുമാരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയറും പറയുന്നത് സെക്രട്ടറിയേറ്റിലോ, മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങളിലോ സ്ഥലം ഇല്ലാത്തത് കൊണ്ടാണ് നവകേരള നിര്‍മിതിയുടെ പ്രവര്‍ത്തനത്തിന് ഓഫീസ് വാടകയ്ക്ക് എടുത്തതെന്ന് വിശദീകരിക്കുന്നു. 

ഓഫീസില്‍ എസി വയ്ക്കുന്നതിന് 8.8 ലക്ഷം, സീലിംഗിനും ഫ്‌ളോറിംഗിനും 12.12 ലക്ഷം, വാതിലുകള്‍ക്ക് 4.57 ലക്ഷം, ഫര്‍ണിച്ചറുകള്‍ക്ക് 18.53 ലക്ഷം, വയറിംഗിനും മറ്റും 5.50 ലക്ഷം ആയെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചല്ല ഓഫീസ് മോഡി പിടിപ്പിച്ചതെന്ന് നവകേരള നിര്‍മിതി സി.ഇ.ഒ വി. വേണു പറഞ്ഞു. വിദ്യാഭ്യാസ ആവശ്യത്തിന് നല്‍കിയ ഭൂമി മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിച്ചാല്‍ തിരിച്ച് പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ ആ സര്‍ക്കാര്‍ തന്നെ ആ ഭൂമിയിലെ കെട്ടിടം വാടകയ്ക്ക് എടുത്തു. വേലി തന്നെ വിളവ് തിന്നാല്‍ എങ്ങനിരിക്കും എന്ന് പറയേണ്ടതില്ലല്ലോ?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends