രണ്ടാം വിവാഹം കേരളസമൂഹത്തില്‍ ഇന്നും എന്തോ വലിയ കുറ്റമാണ്, പ്രത്യേകിച്ച് മുതിര്‍ന്ന മക്കളുണ്ടെങ്കില്‍, അമ്മയുടെ വിവാഹം കഴിഞ്ഞെന്ന് അറിയിച്ച് മകനിട്ട ഫെയിസ്ബുക്ക് പോസ്റ്റ് വയറലായി

രണ്ടാം വിവാഹം കേരളസമൂഹത്തില്‍ ഇന്നും എന്തോ വലിയ കുറ്റമാണ്. പ്രത്യേകിച്ച് മുതിര്‍ന്ന മക്കളുണ്ടെങ്കില്‍. ആണ്‍കുട്ടികളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. നാട്ടിലെയും വീട്ടിലെയും സദാചാര പൊലീസുകാര്‍ രംഗത്തിറങ്ങും. അങ്ങനെയുള്ള കാലത്താണ് അമ്മയുടെ വിവാഹം കഴിഞ്ഞ കാര്യം മകന്‍ ഫെയിസ്ബുക്കിലൂടെ അറിയിച്ചത്. എസ്.എഫ്.ഐ കൊട്ടിയം ഏര്യാ സെക്രട്ടറിയായ ഗോകുല്‍ ശ്രീധറാണ് പോസ്റ്റിട്ടത്. അത് വയറലാവുകയും ചെയ്തു.
ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളി പോകില്ല. ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓര്‍മ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.
അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാന്‍ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്...
യൗവനം മുഴുവന്‍ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാന്‍ ഉണ്ട്....കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി.
https://www.facebook.com/Malayalivartha

























