ഹോം ഗാര്‍ഡ് കൈ കാണിച്ചപ്പോൾ വാഹനം നിര്‍ത്തിയില്ല; അര്‍ബുദ രോഗിയായ ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂര മർദ്ദനം

കൊല്ലം അഞ്ചലില്‍ അര്‍ബുദ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഹോം ഗാര്‍ഡ് കൈ കാണിച്ചപ്പോൾ വാഹനം നിര്‍ത്തിയില്ലെന്ന പേരിലായിരുന്നു മര്‍ദ്ദനമെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍ അഞ്ചൽ സ്വദേശി രാജേഷിന് തോളെല്ലിന് പരിക്കേറ്റു .
താൻ ക്യാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞിട്ടും പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും നിന്റെ ക്യാന്‍സര്‍ മാറ്റിത്തരാമെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നും രാജേഷ് ആരോപിക്കുന്നു. എന്നാല്‍ തങ്ങൾ ഇയാളെ മര്‍ദ്ദിച്ചിട്ടില്ലെന്നും മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസെടുത്തതെന്നും പൊലീസ് സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്.
https://www.facebook.com/Malayalivartha

























