ഗസ്റ്റ് ഹൗസിലെ സുപ്രധാന മുറിയില്‍... ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയ്ക്ക് തിരിച്ചടിയായെന്ന് ചര്‍ച്ചകള്‍ നടക്കവെ വീണ്ടും ശബരിമല; ദേവസ്വം ഗസ്റ്റ് ഹൗസിലെ സുപ്രധാന മുറിയില്‍ വിരമിച്ച ഉദ്യോസ്ഥനൊപ്പം സ്ത്രീ സാന്നിധ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയ കാരണം ശബരിമലയില്‍ സ്വീകരിച്ച നിലപാടുകളാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനിടെ കഴിഞ്ഞ മീനമാസ പൂജാ സമയത്ത് ശബരിമലയില്‍ വീണ്ടും സ്ത്രീ സാന്നിധ്യം ഉണ്ടായതായി റിപ്പോര്‍ട്ട്. ബോര്‍ഡില്‍ ഏറെ സ്വാധീനമുള്ള വിരമിച്ച ഒരു ഉദ്യോസ്ഥനൊപ്പം ദേവസ്വം ഗസ്റ്റ് ഹൗസിലെ ഒരു സുപ്രധാന മുറിയില്‍ ഒരു സ്ത്രീ ഒരു ദിവസം തങ്ങിയത് പരക്കെ ചര്‍ച്ചയായതോടെ വിവാദമായിരിക്കുകയാണ്. ഒരു പ്രമുഖ ദിനപത്രമാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒരു സ്ഥാപനത്തിലെ ഉന്നത പദവി വഹിച്ചിരുന്ന സ്ത്രീയാണു ഗസ്റ്റ്ഹൗസിലെത്തിയത്. പ്രായത്തിന്റെ കാര്യത്തില്‍ സാങ്കേതികമായി ശബരിമലയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്കു തടസമില്ല. സംഭവം ബോര്‍ഡില്‍ അങ്ങാടിപ്പാട്ടാണെങ്കിലും ഭരണകക്ഷിയില്‍ ഉന്നത സ്വാധീനമുള്ള മുന്‍ ഉദ്യോഗസ്ഥനെ പേടിച്ച് സംഭവം പുറത്ത് അറിയിക്കാതെ സൂക്ഷിക്കുന്നു. ദേവസ്വം ബോര്‍ഡില്‍നിന്നു വിരമിച്ച ഇയാള്‍ സി.പി.എമ്മിന്റെ നോമിനിയായി ഇപ്പോഴും ബോര്‍ഡില്‍ ഉന്നത പദവിയില്‍ ഇരിക്കുകയാണ്.
നിലവിലെ ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി ഇയാളാണു ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഇരുവരും ഗസ്റ്റ്ഹൗസിലെ മുറിയിലുണ്ടെന്ന വിവരമറിഞ്ഞു ദേവസ്വം ബോര്‍ഡിലെ ഒരു ഉന്നതന്‍ എത്തിയെങ്കിലും ഇരുവരും വിദഗ്ധമായി രക്ഷപ്പെട്ടു. സന്നിധാനത്ത് ആള്‍മാറാട്ടത്തിനു ദേവസ്വം വിജിലന്‍സ് പിടികൂടിയ ചൈന്നെ സ്വദേശിക്കു ശബരിമല സ്‌പോണ്‍സര്‍മാരുടെ ഏകോപന ചുമതല നല്‍കിയ നടപടി വിവാദമായതിനു പിന്നാലെയാണ് ഈ സംഭവം.
ചൈന്നെ സ്വദേശിയുടെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും, സന്നിധാനത്ത് തങ്ങി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ദേവസ്വം എസ്.പി. ബോര്‍ഡിനു നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് ഇയാള്‍ക്ക് പ്രത്യേക ചുമതല നല്‍കിയത്. കഴിഞ്ഞ മകരവിളക്ക് കാലത്തു ദേവസ്വം വിജിലന്‍സ് ഇയാളുടെ മുറിയില്‍നിന്നു നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളും പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തിരുന്നു.
മാധ്യമ പ്രവര്‍ത്തകന്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ കോര്‍ഡിനേറ്റര്‍, തമിഴ്‌നാട് സര്‍ക്കാറിലെ പി.ആര്‍.ഡി. ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയുള്ള തിരിച്ചറിയല്‍ കാര്‍ഡുകളാണ് പിടിച്ചെടുത്തത്. എല്ലാം വ്യാജമാണെന്നായിരുന്നു ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇയാള്‍ക്കും സഹായികള്‍ക്കുമെതിരേ കേസെടുക്കാന്‍ ദേവസ്വം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സന്നിധാനം പോലീസ് കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയച്ചിരുന്നതിനു പിന്നിലും വിവാദ നായകന്റെ ഇടപെടലാണ് ഉണ്ടായത്.
അതേസമയം പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.
പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്ന ശേഷമാണ് ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തരെ പടികയറി ദര്‍ശനം നടത്താന്‍ അനുവദിച്ചത്. ചൊവ്വാഴ്ച പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് ശ്രീകോവില്‍ നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകവും നടക്കും. 5.15ന് മഹാഗണപതി ഹോമം ആരംഭിക്കും. 7.30 ന് അത്താഴപൂജയും തുടര്‍ന്ന് പ്രതിഷ്ഠാ വാര്‍ഷിക ദിന പൂജകളും നടത്തും.
സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ, ലക്ഷാര്‍ച്ചന, പുഷ്പാഭിഷേകം എന്നിവയും പ്രതിഷ്ഠാദിനത്തില്‍ അയ്യപ്പസന്നിധിയില്‍ നടക്കും. വൈകുന്നേരം 6.30 ന് ദീപാരാധന. രാത്രി 9.20ന് അത്താഴപൂജ കഴിഞ്ഞ് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
https://www.facebook.com/Malayalivartha

























