Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അവസാനം ആശ്വാസം... ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ശബരിമലയാണെന്നുള്ള ഇടതുമുന്നണിയുടെ സമ്മതത്തില്‍ ആശ്വസിച്ച് ഭക്തര്‍; സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലും നവോത്ഥാനം കയറ്റിയില്ല; ഇനിയും ഭക്തരെ പ്രകോപിക്കേണ്ടെന്ന് തീരുമാനം

12 JUNE 2019 10:51 AM IST
മലയാളി വാര്‍ത്ത

നാല് വോട്ട് പോയാലും വേണ്ടില്ല നവോത്ഥാനത്തിലൂടെയും ശബരിമലയില്‍ യുവതികളെ കയറ്റിയും മുന്നേറുമെന്ന് പ്രഖ്യാപിച്ച ഇടതുമുന്നണിയ്ക്ക് പ്രത്യേകിച്ച് സിപിഎമ്മിന് കാലിടറിയിരിക്കുകയാണ്. ഏറെ ഉയര്‍ത്തിക്കാട്ടിയ നവോത്ഥാനവും വനിതാ മതിലും സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വരാത്തത് ഭക്തര്‍ക്ക് വലിയ ആശ്വാസമായി. അതിന് പിന്നാലെ ശബരിമല വിഷയം വിശ്വാസികളെ ഇടതുമുന്നണിയില്‍നിന്ന് അകറ്റിയെന്ന് എല്‍.ഡി.എഫ്. യോഗത്തില്‍ ഘടകകക്ഷികളുടെ വിമര്‍ശനവുമുണ്ടായി. ഇതോടെ വിശ്വാസികളെ തിരിച്ച് കൊണ്ടുവരുമെന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇതാകട്ടെ ഭക്തര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ശബരിമലയില്‍ ഇനിയൊരു യുവതിയേയും കയറ്റാന്‍ സിപിഎം കൂട്ടു നില്‍ക്കില്ലെന്ന വലിയ ആശ്വാസമാണ് ഇതിലൂടെ ഭക്തര്‍ക്ക് ലഭിക്കുന്നത്. 

ശബരിമല വിഷയം കണ്ടില്ലെന്നുനടിച്ചിട്ട് കാര്യമില്ലെന്നാണ് ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞത്. വനിതാ മതില്‍ കഴിഞ്ഞതിനു പിന്നാലെ രണ്ടു യുവതികള്‍ ശബരിമലയിലെത്തിയത് വിശ്വാസികള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മുറിവേറ്റ സംഭവമാണ്. ഇതില്‍ വീഴ്ചപറ്റിയെന്ന് ഘടകകക്ഷി നേതാക്കള്‍ പറഞ്ഞു. എല്‍.ജെ.ഡി., ഐ.എന്‍.എല്‍. കേരള കോണ്‍ഗ്രസ് (ബി) എന്നീ പാര്‍ട്ടികളുടെ നേതാക്കളാണ് 'ശബരിമല'യിലെ തിരിച്ചടി ചൂണ്ടിക്കാട്ടിയത്.

വിഷയത്തില്‍ സര്‍ക്കാരിന് മറ്റൊരു നിലപാട് സ്വീകരിക്കാനാവില്ലായിരുന്നെന്ന് ഇതിനു മറുപടിയായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു. രണ്ടുയുവതികള്‍ ശബരിമലയിലെത്തിയത് സര്‍ക്കാരിന്റെ ശ്രമംകൊണ്ടായിരുന്നില്ല. എങ്കിലും ഇക്കാര്യത്തില്‍ പോലീസ് സ്വീകരിച്ച നിലപാട് വിശ്വാസികള്‍ തെറ്റിദ്ധരിച്ചു. ഇത് വസ്തുതയാണെന്നും കോടിയേരി സമ്മതിച്ചു.

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായിരുന്നു എല്‍.ഡി.എഫ്. യോഗം. മുഖ്യമന്ത്രിയായിരുന്നു അധ്യക്ഷന്‍. കാര്യമായ മുഖവുരയില്ലാതെ 'ചര്‍ച്ചയാവാം' എന്ന ആമുഖത്തോടെ മുഖ്യമന്ത്രി ഘടകകക്ഷികളെ സംസാരിക്കാനായി ക്ഷണിച്ചു. 'ശബരിമല' എന്ന വാക്ക് പരാമര്‍ശിക്കാതെ കോടിയേരി തുടക്കമിട്ടു. ഇടതുപക്ഷത്തിന് കിട്ടേണ്ടിയിരുന്ന മതേതരവോട്ടുകള്‍ നല്ലരീതിയില്‍ യു.ഡി.എഫിനനുകൂലമായതാണ് പരാജയകാരണമായി കോടിയേരി വിശദീകരിച്ചത്.

വോട്ടുശതമാനത്തിലെ അന്തരവും ഭൂരിപക്ഷത്തിന്റെ തോതും ഇടതുമുന്നണി പരിശോധിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രായോഗികമായ ചര്‍ച്ചയുണ്ടാകണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേണ്ടത്ര ചര്‍ച്ച എല്‍.ഡി.എഫിലുണ്ടാകുന്നില്ല. ഇത് മാറ്റണം. തിരഞ്ഞെടുപ്പിലെ തിരിച്ചടി ഉള്‍ക്കൊണ്ട് തിരുത്തലുണ്ടാകണമെന്ന് എന്‍.സി.പി. നേതാവ് ടി.പി. പീതാംബരന്‍ പറഞ്ഞു.

യോഗത്തില്‍ ശബരിമല ആദ്യം ഉന്നയിച്ചത് കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയാണ്. തിരിച്ചടി കണ്ടില്ലെന്നുനടിച്ച് പോയിട്ട് കാര്യമില്ല. വിശ്വാസികളെ തിരികെയെത്തിക്കാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണം. പിണങ്ങിനില്‍ക്കുന്ന സംഘടനകളുമായി 'ഒത്തുതീര്‍പ്പ്' വേണം. എന്‍.എസ്.എസിന്റെ പേരുപറയാതെയായിരുന്നു പരാമര്‍ശം. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും എതിര്‍ത്തുനില്‍ക്കുന്നവരെ എന്തുചെയ്യാനാണെന്ന് ഇതിനു മറുപടിയായി കോടിയേരി ചോദിച്ചു.

പ്രചാരണത്തില്‍ 'ശബരിമല'യ്ക്ക് സി.പി.എം. വിലക്കിട്ടതാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനിടയാക്കിയതെന്ന് എല്‍.ജെ.ഡി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക് പി. ഹാരിസ് പറഞ്ഞു. ഹൈന്ദവവിശ്വാസികളില്‍ മാത്രമല്ല, മുസ്‌ലിം വിഭാഗങ്ങള്‍ക്കിടിയിലും ഇടതുപക്ഷവിരുദ്ധ നിലപാടിന് ശബരിമല കാരണമായെന്ന് ഐ.എന്‍.എല്‍. നേതാവ് അബ്ദുള്‍ വഹാബ് പറഞ്ഞു.

ശബരിമല വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് അകന്നുപോയ വിശ്വാസിസമൂഹത്തെ തിരിച്ചടുപ്പിക്കാനുള്ള സംഘടനാപ്രവര്‍ത്തനം നടത്തും. മുന്നണിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്താനായി എല്‍.ഡി.എഫ്. കൂട്ടായും ഘടകകക്ഷികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കും രാഷ്ട്രീയപ്രചാരണവും നടത്തും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends