രംഗോലി റസ്റ്ററന്റില്‍ നിന്നു വാങ്ങിയ ബിരിയാണിയില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയതിനെ തുടര്‍ന്ന് അടപ്പിച്ചു

ഇന്നലെ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് ഫുഡ്‌കോര്‍ട്ടിലെ റസ്റ്ററന്റില്‍ നിന്ന് വാങ്ങിയ ബിരിയാണിയില്‍ ആരോ ഉപയോഗിച്ച ബാന്‍ഡേജ് കണ്ടെത്തി.
ഒരാള്‍ വാങ്ങിയ ചിക്കന്‍ ടിക്കയില്‍, നാലു മാസം മുന്‍പ് പുഴുവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച റസ്റ്ററന്റിലാണ് സംഭവം.
നാളുകളായി സമാനമായ പരാതികളുയര്‍ന്ന നിള ബില്‍ഡിങ്ങിലെ രംഗോലി റസ്റ്ററന്റാണ് ടെക്‌നോപാര്‍ക്ക് ഇടപെട്ട് ഇന്നലെ വീണ്ടും അടപ്പിച്ചത്. തുടര്‍ച്ചയായി പരാതികള്‍ ഉയര്‍ന്നിട്ടും കൂസലില്ലാത്ത അധികൃതര്‍ക്കെതിരെ ജീവനക്കാരുടെ സംഘടനയും രംഗത്തു വന്നു.
രംഗോലിയില്‍ നിന്നു വാങ്ങിയ ബിരിയാണിയില്‍ നിന്നാണ് ഐടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാന്‍ഡേജ് ലഭിച്ചത്. ഉടന്‍ തന്നെ ടെക്‌നോപാര്‍ക്ക് അധികൃതര്‍ക്കു പരാതി നല്‍കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 18-നാണ് ഇവിടെ നിന്നു വാങ്ങിയ ചിക്കന്‍ ടിക്കയില്‍ നിന്നു പുഴുവിനെ കണ്ടെത്തിയത്. ഇന്നലെ വിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സാധാരണ സംഭവമെന്ന മട്ടിലായിരുന്നു ഹോട്ടല്‍ ഉടമ പ്രതികരിച്ചത്.
ഫുഡ് കമ്മിറ്റി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ടെക്‌നോപാര്‍ക്കിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha

























