കാറിലെത്തി വീട്ടമ്മയുടെ മാല പിടിച്ചു കടന്നുകളഞ്ഞ കവര്‍ച്ച സംഘത്തെ സാഹസികമായി പിടികൂടി

കാറിലെത്തി വീട്ടമ്മയുടെ മാല പിടിച്ചു കടന്നുകളഞ്ഞ കവര്‍ച്ച സംഘത്തെ പിന്തുടര്‍ന്ന് മണിക്കുറുകള്‍ക്കുള്ളില്‍ പിടികൂടി. തിരുവനന്തപുരം കഴക്കൂട്ടം പാട്ടവിളാകം തേരുവിള വീട്ടില്‍ അഷ്‌കര്‍ (25), ബീമാപള്ളി ബദരിയ നഗര്‍ സ്വദേശികളായ മുഹമ്മദ് ഷാന്‍ (23), അഷ്‌ക്കര്‍ ഖാന്‍ (25) യൂസഫ്(25), ബീമപള്ളി യു.പി സ്‌കൂളിന് സമീപം പുതുവല്‍ ഹൗസില്‍ റിയാസ് (24), പരുത്തിക്കുഴി ചന്തമുക്ക് റ്റി.സി 39/960 ല്‍ ആഷിക്ക് (22) എന്നിവരാണ് പിടിയിലായത്. ഷാഡോ പൊലീസും വഞ്ചിയൂര്‍ പൊലീസും ചേര്‍ന്ന് ഇവരെ സാഹസികമായി പിടികൂടിയത്. വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ രാവിലെ ആറര മണിയോട് കൂടി ഉപ്പിടാംമൂട് കുന്നുംപുറം റോഡിലുള്ള ആര്‍ഷ ആയൂര്‍വ്വേദ ആശുപത്രിക്ക് മുന്‍വശം വെച്ചാണ് സംഭവം. കുന്നുംപുറം റോഡ് വഴി നടുന്ന പോകുകയായിരുന്ന പാല്‍കുളങ്ങര സ്വദേശിനിയായ വീട്ടമ്മയുടെ അടുത്ത് കാര്‍ നിര്‍ത്തിയ ശേഷം, പ്രതികളിലൊരാള്‍ വീട്ടമ്മയുടെ സമീപമെത്തി തമ്പാനൂര്‍ ഭാഗത്തേക്ക് പോകുന്ന വഴി ചോദിച്ച ശേഷം പെട്ടെന്ന് ആക്രമിച്ച് , ഒന്നര പവന്റെ സ്വര്‍ണ്ണമാല പിടിച്ചുപറിച്ച് കട് കളയുകയായിരുന്നു്. കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പൊലീസ് സംഘവും സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ വാഹനങ്ങളും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച സി.സി.ടിവി ക്യാമറയില്‍ നിന്ന് വാഹനം തിരിച്ചറിഞ്ഞു.
അന്വേഷണത്തില്‍ മുട്ടത്തറ ഭാഗത്ത് വാഹനം കണ്ടെത്തി. ഈ വാഹനം തടയാന്‍ ശ്രമിച്ച ഷാഡോ സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ കവര്‍ച്ച സംഘത്തെ ഷാഡോ പൊലീസ് പിന്തുടുരുകയയും ഈഞ്ചക്കല്‍ ഭാഗത്ത് വെച്ച് വഞ്ചിയൂര്‍ സി.ഐയും സംഘവും ഷാഡോ പൊലീസും വാഹനം തടഞ്ഞ് അതിസാഹസികമായി പിടികൂടുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്റെ നേതൃത്വത്തില്‍ ഡിസിപി ആര്‍.ആദിത്യ സ്‌പെഷ്യല്‍ ബ്രാഞ്ച് ഏ.സി പ്രമോദ് കുമാര്‍, വഞ്ചിയൂര്‍ സി.ഐ നിസ്സാം, ഷാഡോ എ.എസ്.ഐ യശോധരന്‍, പൊലീസുകാരായ രാജേഷ് ,ഹരീഷ് , സൂരജ് , നിധിന്‍ ഷാഡോ ടീമാംഗങ്ങള്‍, എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























