നമ്മൾ മുണ്ടു മുറുക്കി; അതിഥികൾക്ക് ഒരു കോടി ചെലവിട്ട് പൊടിപൂരം; പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ശേഷം അതിഥി സൽക്കാരത്തിനായി ചെലവിട്ടത് ഒരു കോടിയോളം രൂപ
പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ശേഷം അതിഥി സൽക്കാരത്തിനായി ചെലവിട്ടത് ഒരു കോടിയോളം രൂപ എന്ന് റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം പൊതുഭരണ അക്കൗണ്ട്സ് വകുപ്പ് നൽകിയ കണക്കുപ്രകാരം ആകെ 99,66,665 രൂപ അതിഥി സൽക്കാരത്തിനായി ചെലവഴിച്ചു എന്നാണ് കണ്ടെത്തൽ.
26 ലക്ഷത്തിലധികം രൂപയാണ് മുഖ്യമന്ത്രി ഈ ഇനത്തിൽ ചെലവഴിച്ചത്. വകുപ്പ് മന്ത്രിമാരിൽ അതിഥികളെ സൽക്കരിക്കാനായി കൂടുതൽ തുക ചെലവഴിച്ചത് കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ്.– 6,90,568 രൂപ.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചെലവഴിച്ച തുക:
പിണറായി വിജയൻ – 26,56,083 രൂപ, എ.കെ. ബാലൻ – 5,05,661 രൂപ, ഇ. ചന്ദ്രശേഖരൻ – 5,71,681 രൂപ, കെ.ടി. ജലീൽ – 2,38,096 രൂപ, കടകംപള്ളി സുരേന്ദ്രൻ – 4,82,000 രൂപ, കെ.കെ കൃഷ്ണൻകുട്ടി– 31,008 രൂപ, ജെ.മേഴ്സിക്കുട്ടി അമ്മ – 4,83,566 രൂപ, എ.സി. മൊയതീൻ – 2,04,341 രൂപ, കെ. രാജു– 3,84,375 രൂപ, രാമചന്ദ്രൻ കടന്നപ്പള്ളി – 2,75,468 രൂപ, ടി.പി. രാമകൃഷ്ണൻ– 4,11,298 രൂപ, സി. രവീന്ദ്രനാഥ്– 1.01,511 രൂപ, എ.കെ. ശശീന്ദ്രൻ – 2,48699 രൂപ, കെ.കെ. ഷൈലജ – 5,82,266 രൂപ, ജി. സുധാകരൻ – 37,767 രൂപ,വി.എസ്. സുനിൽ കുമാർ– 6,90,568 രൂപ, പി. തിലോത്തമൻ – 4,58,108 രൂപ, ടി.എം. തോമസ് ഐസക് – 5,88,959 രൂപ, എം.എം. മണി– 2,88,452 രൂപ, ഇ.പി. ജയരാജൻ – 1,49,799 രൂപ, മാത്യൂ ടി. തോമസ്– 4,76, 664 രൂപ തോമസ് ചാണ്ടി – 1,00,295 രൂപ എന്നിങ്ങനെയാണ് കണക്കുകൾ.
https://www.facebook.com/Malayalivartha