Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിഐടിയുവും രംഗത്ത്... ഗതാഗത വകുപ്പും ഡ്രൈവിങ് സ്‌കൂളുകാരും നേര്‍ക്കുനേര്‍; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്; ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനും തീരുമാനം


ഇനി നിര്‍ണായകം... ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം; പ്ലേ ഓഫ് പ്രതീക്ഷയോടെ പഞ്ചാബ് കിങ്‌സ്; ഓള്‍റൗണ്ട് മികവില്‍ സൂപ്പര്‍ കിങ്സിന്റെ സ്വന്തം മൈതാനത്ത് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം


അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...

മഴക്കാലം പനിക്കാലമാക്കാതിരിക്കാം: ശ്രദ്ധിച്ചാല്‍ രോഗങ്ങളോട് വിട പറയാം; ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

12 JUNE 2019 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

സിഐടിയുവും രംഗത്ത്... ഗതാഗത വകുപ്പും ഡ്രൈവിങ് സ്‌കൂളുകാരും നേര്‍ക്കുനേര്‍; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്; ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനും തീരുമാനം

ഇനി നിര്‍ണായകം... ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം; പ്ലേ ഓഫ് പ്രതീക്ഷയോടെ പഞ്ചാബ് കിങ്‌സ്; ഓള്‍റൗണ്ട് മികവില്‍ സൂപ്പര്‍ കിങ്സിന്റെ സ്വന്തം മൈതാനത്ത് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

അതു കണ്ടു നില്‍ക്കാനായില്ല.... കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു, ഓക്‌സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണനയില്‍... ജസ്റ്റീസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുന്‍പാകെയാണ് കേസ് പരിഗണനയ്ക്ക് എത്തുക

ബാങ്കില്‍ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിച്ചില്ല... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

തിരുവനന്തപുരം: മഴ വര്‍ധിച്ചതോടെ മഴക്കാല രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ തന്നെ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആരോഗ്യ ജാഗ്രത എന്നപേരില്‍ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ജനങ്ങളും മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കുറയുന്നതാണ് പലപ്പോഴും അസുഖങ്ങള്‍ വരാന്‍ പ്രധാന കാരണങ്ങളിലൊന്ന്. അതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാലം കൂടിയാണ് മഴക്കാലം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ, വൈറല്‍ പനി, കോളറ, മലമ്പനി, മന്ത്, വയറിളക്ക രോഗങ്ങള്‍, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ പലതരം രോഗങ്ങള്‍ മഴക്കാലത്ത് പിടിപെടാം. കൊതുകുകളെ അകറ്റുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്താല്‍ മഴക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാം.

കൊതുകുകളെ തുരത്താം രക്ഷനേടാം

മഴക്കാലം പൊതുവേ കൊതുകിന്റെ കാലം കൂടിയാണ്. കെട്ടിക്കിടക്കുന്ന ജലം വ്യാപകമാകുന്നതോടെ കൊതുകുകള്‍ പെരുകുന്നു. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ മാരക രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ കൊതുകുകടിയേല്‍ക്കാതെ നോക്കേണ്ടതാണ്. വീടും പരിസരവും വൃത്തിയാക്കുകയാണ് കൊതുകിനെ അകറ്റാന്‍ ഏറ്റവും പ്രധാനം. വീടിന്റെ മുക്കും മൂലയും വൃത്തിയാക്കണം. വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുക.

വൃത്തിയിലൂടെ അസുഖത്തെ തുരത്താം

മഴക്കാലമാകുന്നതോടെ മലിനജലത്തിലൂടെ പലപ്പോഴും സഞ്ചരിക്കേണ്ടി വരും. ഇത് പലപ്പോഴും എലിപ്പനി പകരുന്നതിന് കാരണമാകും. ഡയേറിയ, കോളറ, തുടങ്ങിയവയും മലിന ജലത്തിലൂടെയാണ് പകരുന്നത്. അതിനാല്‍ മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നാല്‍ അതിനുശേഷം ഉടന്‍ തന്നെ പാദങ്ങളും കൈകളും ചെരുപ്പുകളും വൃത്തിയാക്കേണ്ടതാണ്. മുറിവുള്ളവര്‍ മലിന ജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. മലിനജലവുമായി ഇടപെടേണ്ടി വരുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യ പ്രതിരോധ മരുന്ന് ലഭ്യമാണ്.

നമ്മുടെ കൈകള്‍ ഭദ്രമാക്കുക

കൈകളിലൂടെ പലതരം രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൈകള്‍ വൃത്തിയായി കഴുകുന്നതോടെ ഭൂരിഭാഗം രോഗങ്ങളില്‍ നിന്നു രക്ഷനേടാം. യാത്രാമധ്യേയും പല സാഹചര്യങ്ങളിലും അസുഖമുള്ളവര്‍ സ്പര്‍ശിച്ചിടത്ത് സ്പര്‍ശിക്കുമ്പോഴാണ് രോഗാണുക്കള്‍ പലപ്പോഴും കൈകളിലേക്കെത്തുന്നത്. കൈകള്‍ സോപ്പിട്ട് കഴുകുക എന്നതാണ് ഈ അവസ്ഥയ്ക്കുള്ള പ്രതിവിധി. ഭക്ഷണത്തിന് മുമ്പും ശേഷവും ശൗചാലയത്തില്‍ പോയതിന് ശേഷവും ഉറപ്പായും കൈ സോപ്പുപയോഗിച്ച് കഴുകുക.

ജലദോഷവും വൈറല്‍ ഫീവറും അകറ്റാന്‍

മൂക്ക്, വായ, എന്നിവയിലൂടെയാണ് ശ്വാസകോശ അണുബാധകള്‍, എച്ച്1, എന്‍1, വൈറല്‍ ഫീവര്‍ മുതലായ രോഗങ്ങള്‍ പകരുന്നത്. വൃത്തിഹീനമായ കൈകളുപയോഗിച്ച് ഈ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ നിര്‍ബന്ധമായും വൃത്തിയുള്ള തൂവാല ഉപയോഗിച്ച് വായും മുഖവും മൂടേണ്ടതാണ്. തുറസായ സ്ഥലത്ത് തുപ്പാതിരിക്കുക.

ഭക്ഷണം കരുതലോടെ

ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടകാരികളാണ് മഴക്കാല രോഗങ്ങള്‍. വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിന് മുമ്പ് കൈ നന്നായി കഴുകണം. ഭക്ഷണങ്ങള്‍ ഒരിക്കലും തുറന്നു വയ്ക്കരുത്. ഈച്ചയുടെ സാന്നിധ്യം പെരുകാനുള്ള മലിനമായ സാഹചര്യങ്ങളും ഒഴിവാക്കുക. തെരുവോരങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ഏറെ സൂക്ഷിക്കേണ്ടതാണ്. രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. മഴക്കാല രോഗങ്ങളെല്ലാം തന്നെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാല്‍ തന്നെ പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടനടി ചികിത്സ തേടുകയാണ് ഏറ്റവും പ്രധാനമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗങ്ങളെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും വിദഗ്‌ധോപദേശം ലഭിക്കാന്‍ ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശയുടെ ഹെല്‍പ് ലൈനായ 0471 2552056, 1056 (ടോള്‍ഫ്രീ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഐടിയുവും രംഗത്ത്... ഗതാഗത വകുപ്പും ഡ്രൈവിങ് സ്‌കൂളുകാരും നേര്‍ക്കുനേര്‍; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്; ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനും ത  (11 minutes ago)

ഇനി നിര്‍ണായകം... ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം; പ്ലേ ഓഫ് പ്രതീക്ഷയോടെ പഞ്ചാബ് കിങ്‌സ്; ഓള്‍റൗണ്ട് മികവില്‍ സൂപ്പര്‍ കിങ്സിന്റെ സ്  (14 minutes ago)

അതു കണ്ടു നില്‍ക്കാനായില്ല.... കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു, ഓക്‌സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അഗ്‌നിരക്ഷാസേനാ ഉദ്  (26 minutes ago)

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണനയില്‍... ജസ്റ്റീസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുന്‍പാകെയാണ് കേസ് പരിഗണനയ്ക്ക് എത്തുക  (38 minutes ago)

ബാങ്കില്‍ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിച്ചില്ല... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു  (43 minutes ago)

സങ്കടം അടക്കാനാവാതെ ...നഴ്‌സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (1 hour ago)

സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ്  (1 hour ago)

റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്... സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്, ടെസ  (2 hours ago)

അതി കഠിനമായ ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  (2 hours ago)

എറണാകുളം ആലുവയില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ കേസെടുത്ത് പൊലീസ് ... മേയര്‍ ആര്യ രാജേന്ദ്രനുമായി തര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്  (3 hours ago)

മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ അന്തരിച്ചു..  (4 hours ago)

യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന  (4 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു...  (4 hours ago)

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും,  (5 hours ago)

Malayali Vartha Recommends