പൂക്കോട് തടാകത്തിനുള്ളിലെ സ്വകാര്യ ഭക്ഷണശാലയില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിശോധന, ചായയ്ക്ക് ഈടാക്കിയിരുന്നത് 40 രൂപ!

കല്‍പറ്റയിലെ പൂക്കോട് തടാകത്തിനുള്ളിലെ സ്വകാര്യ ഭക്ഷണശാലയ്‌ക്കെതിരെ സന്ദര്‍ശകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ ഭക്ഷണ സാധനങ്ങള്‍ക്കു സന്ദര്‍ശകരില്‍ നിന്നും ഈടാക്കിയിരുന്നത് അമിതവിലയാണ്. ചായയ്ക്ക് 40 രൂപ വരെയാണ് ഈടാക്കിയിരുന്നത്. വെജിറ്റബിള്‍ പഫ്സ് -80 രൂപ, സമൂസ -70 രൂപ, വട-60 രൂപ, കട്ലറ്റ്-50 രൂപ എന്നിങ്ങനെയാണു സഞ്ചാരികളില്‍ നിന്നും വാങ്ങിയിരുന്നത്. ശീതള പാനീയങ്ങള്‍ക്ക് പരമാവധി വിലയേക്കാള്‍ കൂടുതല്‍ വില ഈടാക്കിയിരുന്നു
സ്ഥാപനത്തില്‍ വില വിവര പട്ടികയും നെയിംബോര്‍ഡും സ്ഥാപിച്ചിട്ടില്ല. പരിശോധനയില്‍ പഞ്ചായത്ത് ലൈസന്‍സ്, ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എന്നിവയും ഉടമകള്‍ ഹാജരാക്കിയിരുന്നില്ല.
പരിശോധനയ്ക്കു ശേഷം വില കുറയ്ക്കാന്‍ സ്ഥാപന ഉടമയ്ക്കു കര്‍ശന നിര്‍ദേശം നല്‍കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നതിനും ആവശ്യമായ ലൈസന്‍സുകള്‍ എടുത്തു സൂക്ഷിക്കുന്നതിനും ഭക്ഷണശാലയുടെ നെയിം ബോര്‍ഡ് പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം നല്‍കി.
വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.സി. സജീവന്‍, അസി. താലൂക്ക് സപ്ലൈ ഓഫിസര്‍ ആഭാ രമേഷ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ടി.ടി. കബീര്‍, രജനി , ശാന്തമ്മ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























