Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിയുടേത് പ്രോഗ്രസ് റിപ്പോര്‍ട്ടല്ല പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് ബിജെപി പറഞ്ഞതിന് പിന്നില്‍...

13 JUNE 2019 12:10 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണു മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചതെന്നു ബിജെപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സമസ്ത മേഖലകളിലും കേരളത്തെ കൊന്നതിന്റെ റിപ്പോർട്ടാണ് ഇതെന്നും വിശ്വാസി സമൂഹത്തെയും സ്വൈര ജീവിതത്തെയും ഈ ഭരണം കൊന്നു. തൊഴില്‍ നല്‍കാതെ യുവാക്കളെ കൊന്നു. കണ്‍മുന്നില്‍ മക്കളെ പീഡിപ്പിച്ചതിലൂടെ അമ്മമാരെയും പൊലീസിനെക്കൊണ്ടു മക്കളെയും കൊന്നു. ഇത്തരം കൊലകളുടെ റിപ്പോര്‍ട്ടാണു മുഖ്യമന്ത്രി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടെന്ന പേരിട്ട് അവതരിപ്പിച്ചതെന്നു ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

18 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ സമ്മതിക്കുന്നു. കാര്‍ഷിക മേഖലയില്‍ ഏതു വാഗ്ദാനമാണു സര്‍ക്കാര്‍ നടപ്പാക്കിയത്? തൊപ്പിപ്പാളയും അരിവാളും ധരിച്ചുള്ള വേഷംകെട്ടലുകള്‍ മാത്രമാണു കൃഷിമന്ത്രി നടത്തിയത്. പാട്ടക്കുടിശികയുള്ള ഭൂമിയും മിച്ചഭൂമിയും കയ്യേറ്റ ഭൂമിയും പിടിച്ചെടുത്തു ഭൂരഹിതര്‍ക്കു കൈമാറുമെന്ന വാഗ്ദാനം നടപ്പായില്ല. ഹൈക്കോടതിയില്‍ കേസുപോലും സര്‍ക്കാര്‍ നടത്തിയില്ല. പ്രളയമുണ്ടാക്കിയ സര്‍ക്കാര്‍ പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണം പ്രഖ്യാപിച്ചു. കുട്ടികളുടെ പണക്കുടുക്കകള്‍ പൊട്ടിച്ചതടക്കം 4500 കോടിയോളം രൂപ പിരിച്ചു. എന്നിട്ടു‘റീ ബില്‍ഡ് കേരള’ പദ്ധതിക്കായി എന്തെങ്കിലും ചെയ്തോ ? ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ ?

യുഡിഎഫ് ഭരണത്തിന്റെ അവസാനകാലത്തെ 42 മന്ത്രിസഭാ തീരുമാനങ്ങള്‍ അഴിമതിക്കുള്ള കടുംവെട്ട് നിയമങ്ങള്‍ ആണെന്നായിരുന്നു എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പറഞ്ഞത്. പരിശോധിച്ചു റിപ്പോർട്ടുണ്ടാക്കാൻ മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കി. പക്ഷേ, 3 വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. യുഡിഎഫിന്റെ അഴിമതിയുടെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരും അഴിമതി കാട്ടുകയാണ്. യുഡിഎഫ് പരസ്യമായും എൽഡിഎഫ് രഹസ്യമായും ചെയ്യുന്നു എന്ന വ്യത്യാസമേയുള്ളൂ.

ക്രൈസ്തവ സഭകള്‍ ബിജെപിയോടുള്ള സമീപനത്തില്‍ ആത്മപരിശോധന നടത്തണം. യുപിഎ ഭരണകാലത്തു ന്യൂനപക്ഷ ലോക്‌സഭാ മണ്ഡലങ്ങളായി പ്രഖ്യാപിച്ച 91 എണ്ണത്തില്‍ 49 ലും ബിജെപിയാണ് ഇക്കുറി വിജയിച്ചത്. പക്ഷേ, കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം സ്ഥാനാര്‍ഥിയായിട്ടും എറണാകുളം മണ്ഡലത്തില്‍ പ്രതീക്ഷിച്ച സഹകരണം സഭയില്‍ നിന്നുണ്ടായില്ല. ഇടത്, വലതു മുന്നണികളിലെ വഴിപിഴച്ച ഇടയന്മാരുടെ കൂടെ നടക്കുന്ന കുഞ്ഞാടുകളായി ക്രൈസ്തവ സഭകള്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (5 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (5 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (8 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (8 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends