വീടിന്റെ ജനലിനരികിലൂടെ ചവിട്ടിക്കയറി അവനെത്തി... കിടപ്പുമുറിയില്‍ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കണ്ടെത്തിയത് കോണിക്കൂട്ടിലുള്ള പഴയതുണികള്‍ കൂട്ടിയിട്ടിരുന്നതിന് മുകളില്‍; പെരുമണ്ണയിൽ കുഞ്ഞിന് സംഭവിച്ചത്... ഞെട്ടലോടെ നാട്ടുകാരും ബന്ധുക്കളും

കിടപ്പുമുറിയില്‍ തൊട്ടിലില്‍ കിടന്നിരുന്ന കുട്ടിയെ എടുത്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം കോണിക്കൂട്ടിലുള്ള പഴയതുണികള്‍ കൂട്ടിയിട്ടിരുന്നതിന് മുകളില്‍ കിടത്തിയ ശേഷം പോകുകയായിരുന്നു. പിന്നീട് കുട്ടിയുടെ കരച്ചില്‍ കേട്ടുണര്‍ന്ന വീട്ടുകാര്‍ തൊട്ടിലില്‍ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് കോണിക്കൂട്ടില്‍ കിടന്നു കരഞ്ഞ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ഒരു പവന്‍ വരുന്ന രണ്ട് തണ്ടകള്‍, ഒരു പവന്റെ അരഞ്ഞാണം, കഴുത്തിലെ അരപ്പവന്റെ മാല, മുറിയിലുണ്ടായിരുന്ന 15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ എന്നിവയും മോഷണം പോയിട്ടുണ്ട്. ഈ സമയയത്ത് മാമൂക്കോയയും ഭാര്യയും ആറുവയസ്സുള്ള മൂത്തമകളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒറ്റനില വീടിന്റെ കോണിക്കൂടിന്റെ വാതില്‍ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. വീടിന്റെ ജനലിനരികില്‍ ചവിട്ടിക്കയറിയതിന്റെ അടയാളവും ഉണ്ട്. ഗൃഹനാഥന്‍ മാമൂക്കോയയുടെ കുട്ടി മുഹമ്മദ് ഐസാനാണ് ഇത്തരത്തില്‍ അനുഭവമുണ്ടായത്.
https://www.facebook.com/Malayalivartha


























