കെവിന്‍ കേസില്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകുന്നു... അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കും

കെവിന്‍ കേസില്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകുന്നു. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയെ വിസ്തരിക്കും. രണ്ടുദിവസം വിസ്താരം നീളുമെന്നാണ് സൂചന. ഇത് പൂര്‍ത്തിയാകുന്നതോടെ പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം അവസാനിക്കും.
അടുത്തഘട്ടത്തില്‍ പ്രതികളുടെ വിസ്താരം നടക്കും. ഇത് അടുത്തയാഴ്ച തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.എസ്. അജയന്‍ പറഞ്ഞു. ഇതുവരെ 112 പ്രോസിക്യൂഷന്‍ സാക്ഷികളെയാണ് വിസ്തരിച്ചത്. കഴിഞ്ഞ രണ്ടുദിവസം വിസ്താരമുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha


























