വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കിയ 47കാരൻ പിടിയിൽ

ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പ് ഒളിവില്‍ പോയ പ്രതിയെ ആലപ്പുഴയില്‍ നിന്ന് കളമശേരി പോലീസ് പിടികൂടി. കളമശേരി വട്ടേക്കുന്നം പട്ടാളം നാസര്‍ റോഡില്‍ കാണാറിത്തറയില്‍ സിദ്ദിക്ക് (47) ആണ്‌പോലീസ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. ശ്രവണ പരിമിതിയുള്ള സ്ത്രീയെ പീഡിപ്പിച്ചതായി പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നു.
പ്രതി രണ്ട് പ്രാവശ്യം മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചങ്കിലും കോടതി തള്ളിയിരുന്നു. വിവാഹിതനായ പ്രതി ആലപ്പുഴയില്‍ മറ്റൊരു സ്ത്രീയോടൊപ്പം ഒളിച്ചു താമസിക്കുന്നതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കളമശേരി പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ആലപ്പുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























