നാസിക്കിലെ മൂത്തൂറ്റ് ഫിനാന്‍സ് ശാഖ കൊള്ളയടിക്കാന്‍ എത്തിയ സംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു

നാസിക്കില്‍ മൂത്തൂറ്റ് ഫിനാന്‍സ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു.
മൂത്തൂറ്റ് ജീവനക്കാരനായ മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സജു സാമുവലാണ് മരിച്ചത്. മറ്റൊരു മലയാളിക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രാവിലെ പതിനൊന്നരയ്ക്കാണ് സംഭവം.
മുംബൈയില്‍ ജോലി ചെയ്യുന്ന സാജു നാസിക് ശാഖയില്‍ ഓഡിറ്റിങ്ങിന് എത്തിയപ്പോഴാണ് സംഭവം.
സാജുവിന്റെ മൃതദേഹം നാസിക് സിവില്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു മുംബൈയില്‍ എത്തിക്കുന്ന മൃതദേഹം നാളെ എംബാം ചെയ്ത് നാട്ടിലെത്തിക്കുമെന്നു സ്ഥലത്തുള്ള ബന്ധു അറിയിച്ചു.
ബാങ്കില്‍ ഓഡിറ്റിങ് നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ മോഷ്ടാക്കളുടെ സംഘം ജീവനക്കാരുടെ മൊബൈല്‍ ഫോണും മറ്റും പിടിച്ചുവാങ്ങിയശേഷം കവര്‍ച്ച നടത്തുകയായിരുന്നു.
ഇതിനിടെ എതിര്‍ക്കാന്‍ ശ്രമിച്ചതാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ബാങ്കില്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായിരുന്നു സാജു സാമുവേല്‍.
https://www.facebook.com/Malayalivartha


























