Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എറണാകുളം എസ്.പി സുരേഷ്‌കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിരന്തരപീഢനം സഹിക്കാതെയാണ് തന്റെ ഭര്‍ത്താവ് നാട് വിട്ടതെന്ന് കാണാതായ സി.ഐയുടെ ഭാര്യ ആരോപിച്ചു

14 JUNE 2019 07:23 PM IST
മലയാളി വാര്‍ത്ത

എറണാകുളം എസ്.പി സുരേഷ്‌കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിരന്തരപീഢനം സഹിക്കാതെയാണ് തന്റെ ഭര്‍ത്താവ് നാട് വിട്ടതെന്ന് കാണാതായ സി.ഐയുടെ ഭാര്യ ആരോപിച്ചു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മേലുദ്യോഗസ്ഥനില്‍ നിന്നും പീഡനം ഉണ്ടാകുന്നതായി നവാസ് നിരവധി തവണ പറഞ്ഞിട്ടുണ്ട്. കള്ളക്കേസുകള്‍ എടുക്കണമെന്ന് ഡിവൈ.എസ്.പി മുതലുള്ള ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതിനാല്‍ മാനസിക പ്രയാസമുണ്ടായിരുന്നു. ഏതൊക്കെ ഉദ്യോഗസ്ഥരാക്ക് ഇത് ആവശ്യപ്പെട്ടതെന്ന് പറഞ്ഞിട്ടില്ല. സര്‍വീസില്‍ കയറിയിട്ട് ഇതുവരെ ഒരു രൂപ പോലും കൈക്കുലി വാങ്ങിയിട്ടില്ല. ആരുടെയും താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കില്ല. അതിനാല്‍ നിരന്തരം പീഡനം തുടര്‍ന്നു. സഹിക്കാന്‍ വയ്യാതെയാണ് നാട് വിട്ടതെന്നും ഭാര്യ പറഞ്ഞു. 

കാണാതാകുന്നതിന്റെ അന്ന് എസിപി സുരേഷ്‌കുമാര്‍ നവാസിനെ മാനസികമായും വ്യക്തിപരമായും വയര്‍ലെസ് സെറ്റിലൂടെ അധിക്ഷേപിച്ചന്നും അത് എല്ലാ പൊലീസ് ഉദ്യോഗസ്ഥരും കേട്ടെന്നും ഭാര്യ ആരോപിച്ചു. കാണാതായതിന്റെ അടുത്ത ദിവസം രാവിലെ അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ ആരും തന്നെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കാണാതായതിന്റെ അന്ന് വളരെ വിഷമത്തോടെയാണ് നവാസ് വീട്ടിലെത്തിയത്. ആദ്യം വീട്ടില്‍ വന്നിട്ട് വീണ്ടും യൂനിഫോമില്‍ പുറത്തു പോയി. പിന്നീട് പുലര്‍ച്ചെ നാലുമണിയോടെയാണ് തിരികെ വന്നത്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒരു പാട് വഴക്ക് കേട്ടെന്നും എസിപിയുമായി വയര്‍ലെസ് സെറ്റിലൂടെ വിഷയമുണ്ടായെന്നും ഇപ്പോള്‍ ഒന്നും തന്നോടു ചോദിക്കരുതെന്നുമായിരുന്നു മറുപടി. അല്‍പന നേരം കിടന്നിട്ട് വീണ്ടും എഴുന്നേറ്റ് പോയി ടി വി ഓണ്‍ ചെയ്തു കാണുന്നുണ്ടായിരുന്നു. അല്‍പം കഴിഞ്ഞു നോക്കുമ്പോള്‍ ആളെ കാണാനില്ലായിരുന്നു. 

നവാസിനെ കാണാതയതിനു ശേഷം താന്‍ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ നടപടിയുണ്ടാക്കാമെന്ന് പറയുന്നതല്ലാതെ നടപടികള്‍ ഉണ്ടാകുന്നില്ല. ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായതാണ്. സൗത്ത് പോലിസില്‍ പരാതി നല്‍കിയത്. കൂടാതെ ഇന്നലെ വൈകുന്നേരം താന്‍ കുട്ടികളെയും കൂട്ടി കമ്മീഷണറെ പോയി കണ്ടു പരാതി നല്‍കി. ഇന്ന് രാവിലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നാവാസ് കൊല്ലത്ത് നിന്നും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യം കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു പോലിസ് വീട്ടിലെത്തിയിരുന്നു. ഈ ദൃശ്യം അവര്‍ കാണിച്ചു. ഇതല്ലാതെ മറ്റൊരു വിവരവും ഇല്ല. മുഴുവന്‍ സമയവും ജോലിയെന്നു പറഞ്ഞു നടക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തങ്ങള്‍ക്ക് വളരെ കുറച്ചു സമയം മാത്രമെ അദ്ദേഹത്തെ ലഭിക്കാറുണ്ടായിരുന്നുള്ളു. അങ്ങനെ പേടിച്ചു പോകുന്ന ആളല്ല നവാസ്. 

സമ്മര്‍ദ്ദവും വിഷമവുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം പോയതെന്നും ഭാര്യ പറഞ്ഞു. പോലിസ് തന്റെ ഭര്‍ത്താവിനെ എങ്ങനെയെങ്കിലും കണ്ടെത്തി തരണം. തനിക്ക് വ്യക്തമായ മറുപടി പോലിസില്‍ നിന്നും ലഭിക്കുന്നില്ല. അന്വേഷണത്തിന്റെ ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥയോട് ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത്. അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്. 10 ദിവസം കഴിയുമ്പോള്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ആരോടാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അതിനവര്‍ക്ക് കൃത്യമായി മറുപടിയുമില്ലെന്നും ഭാര്യ പറഞ്ഞു.മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എസിപി സുരേഷ്‌കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും വയര്‍ലെസ് സെറ്റ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ആ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണ്. അന്ന് രാത്രിയില്‍ ഉണ്ടായ സംഭവം ഡ്യൂട്ടിയിലുണ്ടായിരുന്നു എതുദ്യോഗസ്ഥനോട് ചോദിച്ചാലും അറിയാന്‍ കഴിയും.അവരുടെ മൊഴിയും എടുക്കണമെന്നും ഭാര്യ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends