ഭൂതത്താന്‍കെട്ട് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു... ദിവസങ്ങള്‍ക്കുള്ളില്‍ 15 ഷട്ടറുകളുള്ള ഡാമിന്റെ എല്ലാ ഷട്ടറുകളും തുറക്കും

കാലവര്‍ഷം ശക്തമാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഭൂതത്താന്‍കെട്ട് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. കല്ലാര്‍കുട്ടി, പാബ്ല ഡാമുകള്‍ തുറക്കാനുള്ള സാധ്യതകൂടി മുന്നില്‍ക്കണ്ടാണ് ഷട്ടര്‍ തുറന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ 15 ഷട്ടറുകളുള്ള ഡാമിന്റെ എല്ലാ ഷട്ടറുകളും തുറക്കും. ഷട്ടറുകള്‍ തുറന്നത് വഴി മഴക്കാലത്ത് പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഷട്ടര്‍ തുറന്നതോടെ ഡാമില്‍ നിന്ന് പുറത്തേയ്ക്കുളള വെളളത്തിന്റെ കുത്തൊഴുക്കും മറ്റു കാഴ്ചകളും കാണാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്.മീന്‍പിടിത്തക്കാരും സജീവമായിട്ടുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും മീന്‍ പിടിക്കാനും വാങ്ങാനും നിരവധി ആളുകളെത്തുന്നുണ്ട്. മഴയ്ക്കു മുന്നോടിയായി പെരിയാര്‍വാലി കനാലുകള്‍ അടച്ചിരുന്നു. ടൂറിസ്റ്റ് ബോട്ട് സര്‍വീസും നിര്‍ത്തലാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























