Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

നവാസ് സാര്‍ തിരിച്ചുവന്നപ്പോള്‍... ജനങ്ങളുടെ പ്രിയങ്കരനായ നവാസ് സാര്‍ തൃശൂരിലെത്തി; കേരള പോലീസ് നവാസിനെ തപ്പി അലയുമ്പോള്‍ കരുത്ത് കാട്ടിയത് തമിഴ്‌നാട് റെയില്‍വേ പോലീസ്; എല്ലാം മറക്കാന്‍ രാമേശ്വരത്ത് ഭജനമിരിക്കാന്‍ പോയതോ? 

15 JUNE 2019 10:16 AM IST
മലയാളി വാര്‍ത്ത

വ്യാഴാഴ്ച കാണാതായ എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. നവാസിനെ കണ്ടെത്തിയതോടെ കേരള പോലീസിന് ഏറെ ആശ്വസിക്കാം. കേരള പോലീസ് കൊല്ലത്തെ ലോഡ്ജുകളെല്ലാം അരിച്ചു പെറുക്കിയിട്ടും നവാസിനെ കാണാനായില്ല. അവസാനം തുണയായത് തമിഴ്‌നാട്ടിലെ റെയില്‍വേ പോലീസാണ്. തമിഴ്‌നാട്ടിലെ കരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസാണ് പുലര്‍ച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. നവാസ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചു. രാമേശ്വരത്തേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്നാണ് അദ്ദേഹം അറിയിച്ചത്. എല്ലാം മറക്കാന്‍ ഭജനമിരിക്കാന്‍ പോയോ എന്നാണ് എല്ലാവര്‍ക്കുമറിയേണ്ടത്. എന്നാല്‍ വല്ലാത്ത മാനസികാവസ്ഥയായതിനാല്‍ നവാസ് കൂടുതലൊന്നും പറഞ്ഞില്ല. തമിഴ്‌നാട്ടിലെത്തിയ കേരള പോലീസ് സംഘത്തോടൊപ്പം അദ്ദേഹം കേരളത്തിലേക്ക് തിരിച്ചെത്തി. ഉച്ചയോടെ കൊച്ചിയിലെത്തും. 

അതേസമയം നല്ലവനായ നവാസ് സാറിനെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. നവാസ് സാര്‍ പോയതിനെപ്പറ്റി നാട്ടുകാര്‍ പല സംശയങ്ങളും പങ്കുവയ്ക്കുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ പോലീസ് സ്‌റ്റേഷനിലേക്ക് വന്നെത്തിയതോടെയാണ് നവാസ് എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് മാനസിക സമ്മര്‍ദം ഏറിയത്. ആലപ്പുഴ മാരാരിക്കുളത്ത് നിന്ന് കൊച്ചി സിറ്റിയിലെ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തിയതോടെ ആവശ്യത്തിന് മെയ്‌വഴക്കമില്ലാതെ അദ്ദേഹം ബുദ്ധിമുട്ടി. എറണാകുളം നഗരത്തിന്റെ പ്രധാന മേഖലകള്‍ എല്ലാം അടങ്ങുന്നതിനാല്‍ത്തന്നെ ഭാരിച്ച ഉത്തരവാദിത്വമായിരുന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്.

ഐ.ജി., കമ്മിഷണര്‍ ഓഫീസ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ കാര്യാലയങ്ങള്‍ അടങ്ങുന്ന മേഖലയില്‍ ജോലിയെടുക്കേണ്ടിവന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വരുന്ന വാഹന സൗകര്യങ്ങള്‍ക്കടക്കം വിളിവരിക സെന്‍ട്രല്‍ സ്‌റ്റേഷനിലേക്കായിരുന്നു. ഇത്തരത്തില്‍ പലതും നടപ്പിലാക്കാന്‍ നവാസ് ബുദ്ധുമുട്ടി.

അഴിമതിയുടെ കറപുരളാതെ, ആരെയും സുഖിപ്പിക്കാതെ, സത്യസന്ധമായി ജോലി ചെയ്തിരുന്നതിനാല്‍ത്തന്നെ അദ്ദേഹത്തിന് ശത്രുകളും ഏറെയായിരുന്നു. കേസുകളെടുക്കാനും എടുപ്പിക്കാതിരിക്കാനും സമ്മര്‍ദമുണ്ടാവുമ്പോഴും അതിലൊന്നു വഴങ്ങാതിരുന്നതും സേനയ്ക്കകത്ത് ശത്രുക്കളെ കൂട്ടി.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നപ്പോഴും മട്ടാഞ്ചേരിയിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. റൂറല്‍ ജില്ലകളില്‍ എവിടേക്കെങ്കിലും സ്ഥലംമാറ്റം ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. ഇതും അദ്ദേഹത്തെ മാനസിക സമ്മര്‍ദത്തിലാക്കി.

ഇതിനിടെയാണ്, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വയര്‍ലെസ് വഴി ശകാരിച്ചത്. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കേള്‍ക്കുക കൂടിയായതോടെ അദ്ദേഹം മാനസികവിഷമം താങ്ങാനാകാതെ നാടുവിടുകയായിരുന്നു.

നവാസിന്റെ ബാച്ചിലുള്ള ഒട്ടുമിക്കപേര്‍ക്കും ഡിവൈ.എസ്.പി. റാങ്കിലേക്ക് ഉദ്യോഗക്കയറ്റം കിട്ടിയിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ തുടര്‍ന്നുണ്ടായ ചില കേസുകളാണ് സമര്‍ഥനായ നവാസിന്റെ ഉദ്യോഗക്കയറ്റം തടഞ്ഞതെന്നാണ് സൂചന.

വളരെ താഴ്ന്ന സാഹചര്യത്തില്‍ നിന്ന് വളര്‍ന്നുവന്ന ഉദ്യോഗസ്ഥനാണ് നവാസ്. പാരലല്‍ കോളേജ് അധ്യാപകനായ ശേഷമാണ് സേനയിലേക്ക് എത്തിയത്. ഭാര്യയും വിദ്യാര്‍ഥിനികളായ മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം.

ഹൈക്കോടതി ജഡ്ജിമാരുടെ െ്രെഡവര്‍, അസിസ്റ്റന്റ് തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിനിയെ ബുധനാഴ്ച വൈകീട്ട് എറണാകുളം സെന്‍ട്രല്‍ സി.ഐ.യായ നവാസ് പിടികൂടിയിരുന്നു. ഇക്കാര്യം സിറ്റി പോലീസ് കമ്മിഷണര്‍ എ.സി.പി. പി.എസ്. സുരേഷിനോട് തിരക്കി. എന്നാല്‍, അറസ്റ്റിനെക്കുറിച്ചുള്ള വിവരം സുരേഷിന് അറിയില്ലായിരുന്നു.

ഇതോടെ, വിവരം അറിയാന്‍ സുരേഷ് വയര്‍ലസ് സെറ്റുവഴി നവാസിനെ ബന്ധപ്പെട്ടെങ്കിലും എടുത്തില്ല. മൊബൈല്‍ ഫോണില്‍ വിളിച്ചിട്ടും എടുക്കാതായതോടെ സ്‌റ്റേഷനിലെ പോലീസുകാര്‍ സി.ഐ.യുടെ ഭാര്യയുടെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. പിന്നീട് നവാസ് മൊബൈലില്‍ വിളിച്ചെങ്കിലും എ.സി.പി.യെ കിട്ടിയില്ല. തുടര്‍ന്ന് വയര്‍ലസ് സെറ്റിലൂടെ വിളിച്ചപ്പോള്‍ എ.സി.പി. ദേഷ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വയര്‍ലസിലൂടെ ഇരുവരും വാക്കേറ്റത്തിലാകുകയും പരിധിവിട്ട് സംസാരിക്കുകയായിരുന്നു. ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സംഭാഷണങ്ങള്‍ കേട്ടിട്ടുണ്ട്. ഇതെല്ലാം നവാസിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിരുന്നു.

അതേസമയം, ഇവരുടെ സംഭാഷണങ്ങള്‍ അടക്കം വരുംദിവസങ്ങളില്‍ അന്വേഷിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

സ്ഥലംമാറ്റത്തിനുശേഷം രണ്ടാളും എത്തുന്നത് ഒരേ മേഖലയില്‍ തന്നെയെന്നതാണ് മറ്റോരു പ്രത്യേകത. മട്ടാഞ്ചേരി എ.സി.പി.യായി പി.എസ്. സുരേഷ് എത്തുമ്പോള്‍, കിഴുദ്യോഗസ്ഥനായി, മട്ടാഞ്ചേരി സി.ഐ. ആയാണ് വി.എസ്. നവാസ് എത്തേണ്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (10 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (13 hours ago)

Malayali Vartha Recommends