കാരാട്ടിന്റെ വാര്‍ത്താ സമ്മേളനത്തിനു ശേഷം വിഎസ് പ്രതികരിക്കും, ബാക്കിയെല്ലാം കേരളത്തില്‍...

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കേരളത്തിലേക്ക് തിരിച്ചു. ഇനിയുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ കേരളത്തില്‍ വച്ചാണ്. കാരണം വൈകിട്ടാണ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാര്‍ത്താ സമ്മേളനം. വാര്‍ത്താസമ്മേളനം കഴിയുമ്പോഴേക്കും വിഎസ് കേരളത്തിലെത്തുകയും ചെയ്യും. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ നിന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്‌തു.
സ്റ്റാഫിലെ മൂന്നുപേരെ സി.പി.എമ്മില്‍ നിന്നും പുറത്താക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം പൊളിറ്റ്ബ്യൂറോ അംഗീകരിച്ചതായാണ് അറിയുന്നതെന്നും, അത് സ്ഥിരീകരിക്കേണ്ടത് ജനറല്‍ സെക്രട്ടറിയാണെന്നും വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. തീരുമാനം പ്രകാശ് കാരാട്ട് വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ ശേഷം താന്‍ അക്കാര്യത്തെ കുറിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിനൊപ്പം പുറത്താക്കിയവരില്‍ ഒരാളായ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha