Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിത്തിര ആട്ടവിശേഷത്തിന് ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ തടഞ്ഞ സംഭവത്തില്‍ ബി.ജെ.പി നേതാവ് വി.വി രാജേഷ് അറസ്റ്റില്‍

17 JUNE 2019 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

. പത്തനംതിട്ട ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് രാജേഷ് അപേക്ഷ നല്‍കിയിരുന്നെങ്കിലും നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് പമ്പ പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പമ്പയില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ ആചാരലംഘനം തടയാനെത്തിയ കെ.സുരേന്ദ്രന്‍, വിവി രാജേഷ്, വത്സന്‍ തില്ലങ്കേരി, പ്രകാശ് ബാബു, ആര്‍ . രാജേഷ് എന്നീ ബിജെപി- ആര്‍എസ്എസ് നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ആ കേസില്‍ പതിനഞ്ചാം പ്രതി ആണ് വിവി രാജേഷ്. 

ചിത്തിര ആട്ടവിശേഷത്തിന് കൊച്ചുമകന്റെ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശി ലളിതയെ നെയ്‌തേങ്ങ ഉപയോഗിച്ച് എറിയുകയും തടയുകയും ചെയ്ത സംഭവത്തിലാണ് വി.വി രാജേഷ് അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുത്തത്. 52കാരിയായ ലളിത തന്റെ തിരിച്ചറിയല്‍ രേഖ, തടഞ്ഞവരെ കാണിച്ചിരുന്നു. എന്നാലത് മരുമകളുടേതായിരുന്നു. തുടര്‍ന്നാണ് ആക്രമണം നടന്നത്. സംഭവത്തില്‍ വി.വി രാജേഷ് നേരിട്ട് പങ്കെടുത്തില്ലെങ്കിലും തടയാനും മര്‍ദ്ദനത്തിനും നേതൃത്വം കൊടുത്തെന്നാണ് കേസ്. ശബരിമലയില്‍ പൂര്‍ണ പൊലീസ് ബന്തവസെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട സമയത്താണ് ഇത്തരത്തിലുള്ള അനിഷ്ട സംഭവം അരങ്ങേറിയത്. സംഭവ ദിവസം ഭക്തരെ നിയന്ത്രിക്കാന്‍ സന്നിധാനത്ത് മുന്‍നിരയില്‍ നിന്നത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരിയായിരുന്നു. അണികളെ നിയന്ത്രിക്കാന്‍ തില്ലങ്കരിക്ക് പൊലീസ് സൗകര്യമൊരുക്കിയിരുന്നു. അത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 

ദര്‍ശനത്തിനായി യുവതിയെത്തിയെന്ന അഭ്യൂഹം പരന്നതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പെട്ടെന്ന് തന്നെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഓടിക്കൂടി അവരുടെ മുന്നില്‍ വത്സന്‍ തില്ലങ്കരിയുണ്ടായിരുന്നു. പ്രതിഷേധം പതിനെട്ടാം പടിയിലേക്കും നീണ്ടു. തില്ലങ്കരി പതിനെട്ടാംപടിയില്‍ തിരിച്ചിറങ്ങി. അതിനിടെ ദര്‍ശനത്തിന് എത്തിയ ലളിതയുടെ പ്രായം 50 കഴിഞ്ഞെന്ന് മനസ്സിലായതോടെ പ്രവര്‍ത്തകരെ തില്ലങ്കരി ശാന്തരാക്കുകയായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ലളിതയെ ആക്രമിച്ച സംഭവത്തില്‍ 200 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. സംഭവത്തിന്റെ ഗൂഢാലോചന കേസിലാണ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി ഇലന്തൂര്‍ സ്വദേശി സൂരജിനെ താമസിക്കാതെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫെയിസ്ബുക്ക് പോസ്റ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.സുരേന്ദ്രനും വി.വി രാജേഷിനും എതിരെ ഗൂഢാലോചന കുറ്റം ചുമത്തിയത്. 

സംഭവം നടക്കുന്ന സമയത്ത് വി.വി രാജേഷ് ബി.ജെ.പിയില്‍ ഇല്ലായിരുന്നു. വര്‍ക്കല മെഡിക്കല്‍ കോളജ് കോഴ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എങ്കിലും കെ.സുരേന്ദ്രനൊപ്പം രാജേഷും ശബരിമലയില്‍ തങ്ങുകയായിരുന്നു. ചിത്തിര ആട്ട വിശേഷസമയത്ത് അഞ്ച് ദിവസം ഇവര്‍ സന്നിധാനത്തുണ്ടായിരുന്നു. അടുത്തിടെയാണ് രാജേഷിനെ വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. അറസ്റ്റിലായ വി.വി രാജേഷിനെ അരമണിക്കൂറോളം പമ്പ പൊലീസ് ചോദ്യം ചെയ്ത ശേഷം ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു. അന്‍പതിനായിരം രൂപയും രണ്ട് ആള്‍ ജാമ്യവും നല്‍കിയാണ് ജാമ്യത്തിലിറങ്ങിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (8 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (17 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends