അര്‍ദ്ധനഗ്‌നയായി അമല പോള്‍

മലയാളത്തിന്റെ പ്രിയ നടി അമല പോള്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'ആടൈ'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടീസറില്‍ അര്‍ദ്ധനഗ്‌നയായാണ് നടി എത്തുന്നത്. കരണ്‍ ജോഹറാണ് ടീസര്‍ റിലീസ് ചെയ്തത്. തെന്നിന്ത്യയിലെ മുന്‍നിര നായികമാര്‍ ചെയ്യാന്‍ മടിക്കുന്ന വേഷത്തെ അവതരിപ്പിച്ച അമല അഭിനന്ദനം നേടുകയാണ്. എന്നാല്‍ അതിനൊപ്പം വിമര്‍ശനവും ഉയരുന്നുണ്ട്.
ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന കഥാപാത്രമായി അമല പ്രത്യക്ഷപ്പെട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമുല്ല ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























