സൗമ്യയെ കാര്‍ ഇടിച്ചു വീഴ്ത്തിയശേഷം ഫോണ്‍ സന്ദേശങ്ങളെ ചൊല്ലി തമ്മില്‍ വാക്കുതര്‍ക്കമായി... തര്‍ക്കം രൂക്ഷമായപ്പോള്‍ കാറില്‍ നിന്ന് കൊടുവാളെടുത്ത് അജാസ് സൗമ്യയെ ഓടിച്ചിട്ട് വെട്ടി... അജാസ് എറണാകുളത്തുനിന്നു സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണിന്റെ കോള്‍ വിശദാംശങ്ങളും പൊലീസ് പരിശോധിക്കും

അജാസ് കൊലപാതകം നടത്താനായി എറണാകുളത്തുനിന്നു സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. മൊബൈല്‍ ഫോണിന്റെ കോള്‍ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. ഒരു പരിചയക്കാരന്റെ കാറിലാണ് അജാസ് വള്ളികുന്നത്തെത്തിയത്. എറണാകുളത്തുനിന്നു പെട്രോളും കൊടുവാളും വാങ്ങിയെന്നാണു വിവരം.
വള്ളികുന്നത്ത് ഏതാനും മണിക്കൂര്‍ അജാസ് തങ്ങിയെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇടയ്ക്കു മണപ്പള്ളി ജംഗ്ഷനില്‍ പോയി ഭക്ഷണം കഴിച്ചു. സൗമ്യയെ അജാസ് കാര്‍ ഇടിച്ചു വീഴ്ത്തിയതിനു പിന്നാലെ ഇരുവരും തമ്മില്‍ ഫോണ്‍ സന്ദേശങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ അജാസ് കാറില്‍നിന്ന് ആയുധം എടുക്കുന്നതു കണ്ടു സൗമ്യ അടുത്ത വീട്ടിലേക്ക് ഓടുകയായിരുന്നു.
അപ്പോള്‍ അജാസ് പിന്നാലെയെത്തി വെട്ടിവീഴ്ത്തുകയും കുത്തുകയും ചെയ്ത ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയെന്നാണു പൊലീസിനു ലഭിച്ച വിവരം. പ്രതി സഞ്ചരിച്ച കാറിന്റെ ഉടമ വള്ളികുന്നം പൊലീസില്‍ ഹാജരായി.
f
https://www.facebook.com/Malayalivartha


























