താരമായി പ്രേമചന്ദ്രന്‍... പരനാറി എന്ന് വിളിച്ചപ്പോഴും പരമ ഭക്തനായി കളം നിറഞ്ഞ് പ്രേമചന്ദ്രന്‍; പ്രേമചന്ദ്രനെ എന്തുവില കൊടുത്തും തോല്‍പ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ വീണ്ടും വെട്ടില്‍; സിപിഎമ്മിന്റെ യുവതീ പ്രവേശനം തടയാന്‍ അങ്കം മുറുക്കുന്നു

ശബരിമല ഭക്തരുടെ വികരാമായി കൊല്ലം എംപി പ്രേമചന്ദ്രന്‍ മാറുകയാണ്. ശബരിമലയില്‍ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വരെ പറഞ്ഞതാണ്. എന്നാല്‍ ബിജെപിയിലെ ആരും ജയിക്കാതായതോടെ ആ പ്രതീക്ഷയും പോയി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ശബരിമലയില്‍ പിണറായിക്കെതിരെ ആഞ്ഞടിച്ച പ്രേമ ചന്ദ്രന്‍ വീണ്ടും കളി തുടങ്ങി. ശബരിമലയില്‍ യുവതീ പ്രവേശനം തടഞ്ഞുള്ള ആദ്യ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്.
കേരളത്തിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ വാശിയേറിയ പോരാട്ടമാണ് കൊല്ലത്ത് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെ എന്തുവില കൊടുത്തും തോല്‍പ്പിക്കാന്‍ ഇടതുപക്ഷവും മുഖ്യമന്ത്രിയും കച്ചമുറുക്കി ഇറങ്ങിയിരുന്നു. പരനാറി പ്രയോഗവും സംഘി വിളികളും ഈ തിരഞ്ഞെടുപ്പിലും സജീവ ചര്‍ച്ചയായി. വ്യക്തി പരമായി വരെ ആക്രമിച്ചുകൊണ്ടായിരുന്നു എല്‍ഡിഎഫിന്റെ കൊല്ലത്തെ പ്രചാരണം. എന്നാല്‍ ഇതിനെയെല്ലാം തള്ളി ഇടതുപക്ഷത്തിന്റെ തന്നെ കണ്ണുതള്ളുന്ന ഭൂരിപക്ഷം സമ്മാനിച്ച് കൊല്ലം ജനത പ്രേമചന്ദ്രനെ വീണ്ടും പാര്‍ലമെന്റിലേക്ക് അയച്ചു. ആ തീരുമാനം ശരിയാണെന്ന് ഇപ്പോഴിതാ നൂറാവര്‍ത്തി അടിവരയിടുകയാണ് പ്രേമചന്ദ്രന്‍. അത്ര കൃത്യവും സജീവുമായിട്ടാണ് രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തും പ്രേമചന്ദ്രന്‍ പ്രതിപക്ഷത്തിന്റെ നട്ടെല്ലാകുന്നത്. ആര്‍എസ്പിക്ക് ഒരംഗം മാത്രമേയുള്ളൂവെങ്കിലും ഒന്നുതന്നെ അധികമാണെന്ന് തെളിയിക്കുകയാണ് അദ്ദേഹം.
17ാം ലോക്‌സഭയുടെ തുടക്കം മുതല്‍ തന്നെ ഗംഭീരമായി സ്‌കോര്‍ ചെയ്ത് മുന്നേറുകയാണ് പ്രേമചന്ദ്രന്‍. ആദ്യം സാധ്വി പ്രജ്ഞ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞയിലെ ക്രമപ്രശ്‌നം ഉയര്‍ത്തി കാട്ടി അദ്ദേഹം പ്രതിപക്ഷത്തിന്റെ കൃത്യത വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഈ സമ്മേളനത്തിലെ ആദ്യ നിയമ നിര്‍മാണമായി യുവതീപ്രവേശം തടയാന്‍ ബില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ചത്തെ നടപടികളില്‍ ഇതും ഉള്‍പെടുത്തി. ഇടതു പാര്‍ട്ടികളൊഴികെ ഇതിനെ അനുകൂലിക്കാനാകും സാധ്യത.
ഒന്നിന് പിന്നാലെ ഒന്നായി നാല് സ്വകാര്യബില്ലുകള്‍ വെള്ളിയാഴ്ച്ച എന്‍.കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്നുണ്ട്. ആദ്യത്തേത് ശബരിമല. പിന്നെ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തൊഴിലാളികളുടെ ക്ഷേമം, ഇന്‍ഷൂറന്‍സ് തുടങ്ങിയവുമായി ബന്ധപ്പെട്ടതുമായ ബില്ലുകളാണ് മറ്റുള്ളവ. ഒരു സ്വകാര്യബില്‍ പാസാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാഴ്ചയാണ്. യുവതീപ്രവേശത്തെ തുറന്നെതിര്‍ക്കുന്ന ബിജെപിയെ വലയ്ക്കുന്നതാണ് ബില്‍. വിശ്വാസസംരക്ഷണത്തിന് ഭരണഘടനയുടെ വഴിതേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രഖ്യാപിച്ചിരുന്നു. ബിജെപി പ്രകടനപത്രികയിലും ശബരിമല ആചാരണ സംരക്ഷണം ഉള്‍പ്പെടുത്തിയിരുന്നു.
മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാല്‍ എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞയും വിവാദമായിരുന്നു. സര്‍ട്ടിഫിക്കറ്റിലുള്ള പേരിനു പകരം ആത്മീയഗുരുവിന്റെ പേരുകൂടി ചേര്‍ത്ത് സത്യപ്രതിജ്ഞ ചെയ്യാന്‍ നോക്കിയതാണ് വിവാദത്തിലേക്ക് വഴിവച്ചത്. ബി.ജെ.പി. സത്യപ്രതിജ്ഞാവേളയില്‍പോലും രാഷ്ട്രീയം കലര്‍ത്തിയെന്ന് പ്രേമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനമെന്ന കല തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിക്കുകയാണ് പ്രേമചന്ദ്രന്‍.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്. ഇതോടെ പത്ത് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശന വിലക്ക് നീങ്ങി. സംസ്ഥാനത്ത് വന്‍ സമര പരമ്പരകള്‍ക്ക് തന്നെ കാരണമാകുകയും ചെയ്തിരുന്നു. എന്തായാലും ശബരിമല വിഷയത്തില്‍ ബിജെപി നിലപാട് എന്തെന്ന് വ്യക്തമല്ല. സ്വകാര്യ ബില്ല് പിന്തുണയ്ക്കുന്ന ചരിത്രമില്ല. എങ്കിലും അയ്യപ്പനായതിനാല്‍ അത് വിജയിച്ചാല്‍ നേട്ടം പ്രേമചന്ദ്രന്റേതാകും. തോറ്റാലോ ബിജെപിയെ തുറന്ന് കാട്ടുകയും ചെയ്യും. എന്തായാലും കാത്തിരുന്ന് കാണാം.
"
https://www.facebook.com/Malayalivartha


























