24 മണിക്കൂറും മൊബൈലില്‍ പബ്ജി കളിച്ച വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ അമ്മ പിടിച്ചു വാങ്ങി... മൊബൈല്‍ കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു
യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയിരിക്കുകയാണ് പബ്ജികളി. 24 മണിക്കൂറും മൊബൈലില്‍ പബ്ജി കളിച്ച് കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ അമ്മ പിടിച്ച് വാങ്ങിയതിന് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൊഴിയൂരിലാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള സംഭവം നടന്നത്.പത്തൊമ്പതുകാരനായ ഷാരോണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് അമ്മ മൊബൈല്‍ ഒളിപ്പിച്ചു വച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയത്.
ചെന്നൈയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. എന്തിനേയും പക്വതയോടെ മാത്രമാണ് ഷാരോണ്‍ കണ്ടിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ചെന്നൈയിലെ കോളേജില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഷാരോണ്‍ 24 മണിക്കൂറും മൊബൈലില്‍ കുത്തി കുറിക്കുന്നതില്‍ പ്രകോപിതയായ മാതാവ് മൊബൈല്‍ വാങ്ങി ഒളിപ്പിച്ചുവച്ചു.
രണ്ടുദിവസം കഴിഞ്ഞിട്ടും കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha