Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിസോർട്ടിലെ നിശാപാർട്ടിയിൽ പോലീസുകാർ; കൊച്ചി നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ ജില്ലാ സ്പഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നുഴഞ്ഞു കയറി

19 JUNE 2019 08:09 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു

കൊച്ചി നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ ജില്ലാ സ്പഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നുഴഞ്ഞു കയറി. എറണാകുളം ജില്ലാ സ്പഷ്യൽ ബ്രാഞ്ച് എ. സി. പി. എസ് റ്റി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് റിസോർട്ടുകളിൽ നുഴഞ്ഞു കയറിയത്.

സിറ്റി പോലീസ് കമ്മീഷണർമാരായി ഐ.ജിമാരെ നിയമിച്ചതിന് പിന്നാലെയാണ് കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട റിസോർട്ടുകളിൽ നടന്നത്. ഐജി വിജയ് സാഖറെയാണ് സംഭവത്തിന് ചുക്കാൻ പിടിച്ചത്.

സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഒരാഴ്ച്ചക്ക് മുമ്പ് വിരിച്ച വലയിൽ പ്രതികൾ വീണത്. റേവ് പാർട്ടിയുടെ നടത്തിപ്പുകാർക്ക് ജില്ലയിലെ പ്രമുഖ മയക്കുമരുന്ന് മാഫിയക്ക് അടുത്ത ബന്ധമുണ്ട്. അഞ്ച് ഗ്രാമിന്റെ ഒരു ബോട്ടിൽ ഹാഷിഷ് ഓയിൽ നാലായിരം രൂപക്കാണ് റേവ് പാർട്ടി നടത്തിപ്പുകാർക്ക് മയക്കുമരുന്ന് മാഫിയ നൽകിയിരുന്നത്. ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള വീര്യം കൂടിയ മയക്കുമരുന്നുകൾ ഇവർക്ക് കൈമാറുന്ന സംഘം കൊച്ചി പോലീസിന്റെ പിടിയിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത് .

സിറ്റി പോലീസ് കമ്മീഷണർ ഐ ജി വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തെ തുടർന്ന് നഗരത്തിൽ ഷാഡോ പോലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് മുളവുകാട് ഭാഗത്തെ സ്വകാര്യ റിസോർട്ടിൽ ശനിയാഴ്ച രാത്രിയിൽ അതീവ രഹസ്യമായി നടത്താനിരുന്ന റേവ് പാർട്ടികൾക്കായി എത്തിച്ച ഹാഷിഷ് ഓയിലുകളുമായി മൂന്ന് യുവാക്കൾ കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്.എർണാകുളം മുളവ് കാട് സ്വദേശികളും സഹോദരൻമാരുമായ ഷാരൂൺ (23),ശരത്ത് (22), എന്നിവരും മുളവ്കാട് സ്വദേശി തന്നെയായ പ്രണവ് (20) എന്നിവർ ആണ് കണ്ടെയ്നർ ടെർമിനലിനു സമീപത്ത് നിന്നും പോലീസ് പിടിയിലായത്.ബാഗ്ലൂരിലെ ബൊമ്മനഹള്ളിയിൽ നിന്നും എത്തിയ ഇവരിൽ നിന്നും അഞ്ച് ഗ്രാം വീതമാക്കി പായ്ക്ക് ചെയ്യ്ത നിരവധി ബോട്ടിൽ ഹാഷിഷ് കണ്ടെടുത്തു. ബാഗ്ലൂരിൽ നിന്നും ഗോവയിൽ നിന്നും നഗരത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായവർ.

റേവ് പാർട്ടികളിൽ പോലീസ് നുഴഞ്ഞ് കയറുന്നത് ആദ്യ സംഭവമാണ്.ഇത് അസാധാരണ സംഭവുമാണ് . കർശനമായ സുരക്ഷയിലാണ് റേവ് പാർട്ടികൾ നടത്താറുള്ളത് . സംഘാടകർക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ളതിനാൽ പോലീസിന് ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ പരിമിതിയുണ്ട്. റേവ് പാർട്ടിയിൽ പങ്കെടുക്കുന്നവരും സമൂഹത്തിലെ ഉന്നതരാണ്. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരും ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്നവരാകുമ്പോൾ സൂക്ഷിച്ച് മാത്രമേ ഇടപെടാൻ കഴിയുകയുള്ളു.

മുമ്പ് സിറ്റി പോലീസ് കമ്മീഷണർമാർക്ക് വേണ്ടത്ര അധികാരങ്ങൾ ഉണ്ടായിരുന്നില്ല. മെട്രോ കമ്മീഷണർമാരെ നിയമിക്കാൻ സർക്കാർ ആലോചിച്ചത് തന്നെ പ്രധാന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിന് വേണ്ടിയാണ്. എന്നാൽ ഐഎ എസ് ലോബി ഇതിന് തടസം നിന്നത് കാരണം അത്തരമൊരു നീക്കം പാളി. എന്നിരുന്നാലും ഐ.ജിമാരെ നിയമിച്ച നടപടിയിൽ നിന്നും സർക്കാർ പിൻവാങ്ങിയിട്ടില്ല. സർക്കാർ നടപടി ശരിയാണെന്ന് തെളിഞ്ഞതോടെ കമ്മീഷണർമാർക്ക് കൂടുതൽ അധികാരങ്ങൾ വരാൻ തന്നെയാണ് സാധ്യത. ഐജിമാരെ കമ്മീഷണറായി നിയമിച്ചതോടെ ശുപാർശക്കാരുടെ കാര്യത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം പോലുള്ള മെട്രോ നഗരങ്ങളിലെ കുറ്റകൃത്യങ്ങളിൽ ഒരളവ് വരെ കുറവുണ്ടാക്കാൻ ഇതു വഴി കഴിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (9 minutes ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (28 minutes ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (47 minutes ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (57 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (1 hour ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (1 hour ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (1 hour ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (2 hours ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (2 hours ago)

Malayali Vartha Recommends