കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടു വന്ന കാഞ്ഞിരപ്പള്ളി സ്വദേശിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50000 രൂപ പിഴയും

കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടു വന്ന കാഞ്ഞിരപ്പള്ളി സ്വദേശിക്ക് അഞ്ച് അഞ്ച് വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. 1. 250 കി.ഗ്രാം കഞ്ചാവാണ് കാഞ്ഞിരപ്പള്ളി ഓലിക്കല്‍ ദേവസ്യ തോമസ് എന്നയായാൾ കൈവശം വച്ചത്. 21.10.2016-ല്‍ ചങ്ങനാശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പക്ടര്‍ ആയിരുന്ന എസ്. രാജന്‍ ബാബു കണ്ടു പിടിച്ച കേസിലാണ് വിധി. കേസില്‍ ഏഴ് പേരെ വിസ്‌തരിച്ചു. 15 ഡോക്യുമെന്റ്‌സ് മാര്‍ക്ക് ചെയ്‌തു. 5 മെറ്റീരിയല്‍ ഒബ്‌ജക്‌ട്‌സ് തെളിവിലേക്കായി ഹാജരാക്കി.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍പ്പെക്ടര്‍ ബി. വേണുഗോപാല കുറുപ്പ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം നല്‍കി. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ബി.രാജേഷ് കോടതിയില്‍ ഹാജരായി.
https://www.facebook.com/Malayalivartha


























