Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം


വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....

ഡേ കെയര്‍ സെന്ററുകളും പ്ലേ സ്‌കൂളുകളും അടിമുടി മാറുന്നു; പ്രീ കെ.ജി. വരെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയമനിര്‍മ്മാണം

19 JUNE 2019 06:35 PM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററുകള്‍, പ്ലേ സ്‌കൂളുകള്‍ മുതലായവയുടെ പ്രവര്‍ത്തനത്തിന് നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പ്രീ സ്‌കൂളുകളുടെ പ്രവര്‍ത്തനവും വിദ്യാഭ്യാസവും മികച്ചതാക്കുന്നതിനായി നിയമ നിര്‍മ്മാണം ആവശ്യമാണ്. ഇതിന്റെ ആദ്യ പടിയായാണ് വിവിധവശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിര്‍ദേശപ്രകാരം ഇങ്ങനെയൊരു ശില്‍പശാല സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗരേഖയോ, നിയമമോ സിലബസോ, മോണിറ്ററിംഗ് സംവിധാനമോ ലൈസന്‍സിംഗ് സംവിധാനമോ നിലവിലില്ല. വര്‍ദ്ധിച്ചുവരുന്ന അണുകുടുംബ വ്യവസ്ഥിതി ഇത്തരം സ്ഥാപനങ്ങള്‍ കുണുപോലെ മുളയ്ക്കുന്നതിനുള്ള പ്രധാന കാരണമാണ്. ഒരു കുഞ്ഞിന്റെ ഭാവി നിര്‍ണയിക്കുന്നതിനുള്ള ഒരു പ്രധാന സമയമാണ് 6 വയസു വരെയുള്ളത്. എന്നാല്‍ കുട്ടിയുടെ മാനസിക വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയിലല്ല ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ച എന്നതിലുപരി വിദ്യാഭ്യാസത്തിനു മാത്രം മുന്‍തൂക്കം നല്‍കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ സിലബസോ, പ്രവര്‍ത്തന മാനദണ്ഡങ്ങളോ ഇല്ല. ശിശു സൗഹൃദമെന്നതിലുപരി പലപ്പോഴും ബിസിനസായി മാറുന്നുണ്ടെന്ന പരാതിയുമുണ്ട്. മാത്രമല്ല സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളുടെ വ്യക്തമായ കണക്കുകള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.

6 മാസം മുതല്‍ 6 വരെയുള്ള കുട്ടികളുമായി ഇടപെടുന്ന ക്രഷ്, പ്ലേ സ്‌കൂള്‍, ഡേ കെയര്‍ സെന്റര്‍ തുടങ്ങിയ പേരുകളില്‍ സ്ഥാപനങ്ങളുടെ വലിയ വ്യാപനമുണ്ട്. അത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ആര്‍ക്കും കഴിയുന്ന അവസ്ഥയാണുള്ളത്. മാനദണ്ഡങ്ങളൊന്നും തന്നെ ഇവ പാലിക്കുന്നില്ല. കുട്ടികളുടെ വികസന ആവശ്യങ്ങള്‍ പോലും പരിഗണിക്കുന്നില്ല. കുട്ടികളുടെ പ്രവേശനങ്ങളിലും വിവേചനമുണ്ട്. പ്രത്യേകിച്ചും ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍. ഇത് നിരീക്ഷിക്കാനുള്ള സംവിധാനവുമില്ല. കുട്ടികളുടെ അവകാശ ലംഘനം ഉണ്ടാകാതിരിക്കാന്‍ ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കണോ എന്ന കാര്യവും ശില്‍പശാല ചര്‍ച്ചചെയ്തു.

സ്വകാര്യ പ്ലേ സ്‌കൂളുകളുടെ എന്‍.സി.പി.സി.ആര്‍. മാര്‍ഗരേഖയനുസരിച്ചുള്ള കരട് പ്രൊപ്പോസല്‍ ബാലാവകാശ കമ്മീഷന്‍ അംഗം ശ്രീല മേനോന്‍ അവതരിപ്പിച്ചു. വികസിത രാജ്യങ്ങളിലേയും ഇന്ത്യയിലേയും മികച്ച സേവനം നടത്തുന്ന പ്ലേ സ്‌കൂളുകളേയും ഡേ കെയര്‍ സെന്ററുകളേയും പറ്റി പൂനെ സെന്റര്‍ ഫോര്‍ ലേണിംഗ് റിസോഴ്‌സിലെ ചിത്തരഞ്ജല്‍ കൗള്‍, ബാംഗലൂര്‍ സ്‌കൂള്‍ സ്‌കേപ്പിലെ അമുക്താ മഹപത്രെ എന്നിവര്‍ വിശകലനം നടത്തി. ഇതോടൊപ്പം വിവിധ ഗ്രൂപ്പുകള്‍ തിരിച്ചുള്ള ചര്‍ച്ചകളും അവയുടെ അവതരണങ്ങളും ശില്‍പശാലയില്‍ നടന്നു.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചു. ശില്‍പശാലയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം വീണ്ടും ശില്‍പശാല സംഘടിപ്പിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സുരേഷ്, യുണിസെഫ് പ്രതിനിധി കുമരേശന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍മാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, ബന്ധപ്പെട്ട വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (8 minutes ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (14 minutes ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (17 minutes ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (27 minutes ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (37 minutes ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (56 minutes ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (1 hour ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (1 hour ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം... 13 പേർക്ക് പരുക്ക്  (2 hours ago)

വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ റെക്കോർഡ് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന  (2 hours ago)

സൗദിയിലെ ദഅബാനിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു  (3 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു...  (3 hours ago)

Malayali Vartha Recommends