ഹൗസ് സര്‍ജന്മാരും മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളും ഇന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി

ഹൗസ് സര്‍ജന്മാരും മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളും ഇന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി . ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌റ്റൈപ്പന്റ് വര്‍ധിപ്പിക്കാമെന്നു ഉറപ്പ് കിട്ടിയതിനെത്തുടര്‍ന്നാണ് തീരുമാനം. ഉറപ്പ് നടപ്പായില്ലെങ്കില്‍ ജൂലൈ 8 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരുന്നപ്പോള്‍ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തില്‍ നിന്നൊഴിവാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ചര്‍ച്ചയെ തുടര്‍ന്ന് സമരം ഉപേക്ഷിച്ചത് .
https://www.facebook.com/Malayalivartha



























