കല്ലട ബസിൽ സ്ത്രീകൾ സുരക്ഷിതരോ? പുലര്‍ച്ചെ രണ്ട് മണിയോടെ കല്ലട ബസിൽ യുവതിക്ക് നേരെ മൃഗീയ പീഡനശ്രമം... ഡ്രൈവർ അറസ്റ്റിൽ; കല്ലട ബസ് വീണ്ടും വിവാദത്തിലേക്ക്...
കല്ലട ബസ് വീണ്ടും വിവാദത്തിലേക്ക് മാറുകയാണ്. കല്ലട ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നെന്ന് പരാതി ഉയര്‍ന്നു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോയ തമിഴ്നാട്ടുകാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബസിലെ രണ്ടാം ഡ്രൈവർ ജോൺസൺ ജോസഫണ് പൊലീസ് പിടിയിലായത്. ബസ് കോഴിക്കോട് എത്തിയപ്പോഴാണ് തമിഴ്നാട്ടുകാരിയായ യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിച്ചത്. ബസ് മലപ്പുറം തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha