റൗഡി ബേബി ഗാനത്തിന് നടി സായി പല്ലവിയെ പിന്തള്ളി അടപടലം ചുവുടകൾ വെച്ച് വധു ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഏവരുടെയും ജീവിതത്തിൽ ഒരിക്കൽ വരുന്നതാണ് വിവാഹം . ഇന്നത്തെ തലമുറയിലെ യുവത ആഗ്രഹിക്കുന്നത് തങ്ങളുടെ വിവാഹം എത്രത്തോളം വ്യത്യസ്തമാക്കാമെന്നാണ്. സേവ് ദി ഡേറ്റ് മുതൽ പോസ്റ്റ് വെഡ്‌ഡിങ് വീഡിയോസ് വരെ വ്യത്യസ്തമായി ചിത്രീകരിച്ച് ട്രെൻഡിങ്ങിൽ നില്കുകയാണിപ്പോൾ . ഇപ്പോളിതാ സോഷ്യൽ വൈറലായിരിക്കുകയാണ് ഇതേയിനത്തിലെ ഒന്ന് . ഒരു റൗഡി ബേബി എന്ന വിവാഹാഘോഷമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത് . സായ് പല്ലവിയും ധനുഷും ഗംഭീരമായി നൃത്തം ചെയ്ത റൗഡി ബേബി എന്ന ഗാനത്തിന് വരനും വധുവും അതിഗംഭീരമായാണ് നൃത്തം ചെയ്യുന്നത്.
തിരുവനന്തപുരം സ്വദേശി അശ്വതിയുടേയും കോഴിക്കോടുകാരന്‍ അക്ഷയുടേയും റൗഡി ബേബി വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിവാഹത്തിനിടയിലും ഔട്ട്ഡോര്‍ ഷൂട്ടിലുമെല്ലാം ഗംഭീര നൃത്തമാണ് വധു-വരന്മാരും ബന്ധുക്കളും ചെയ്യുന്നത്. വിവാഹത്തിന് ശേഷമുള്ള പാര്‍ട്ടിയിലും വധുവും വരനും ഗംഭീര നൃത്തമാണ് ചെയ്യുന്നത്. പാര്‍ട്ടിയില്‍ കോടി ജന്മങ്ങളായ്...എന്ന ഗാനത്തിനാണ് ഇവര്‍ ചുവട് വെയ്ക്കുന്നത്. ചാലക്കുടിയിലുള്ള പിക്സ് ലാന്‍ഡ് വെഡ്ഡിംങ്സാണ് ഈ മനോഹരവീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























