സ്കൂളിൽ നിന്നും വീട്ടിലെത്തിയ മകന്റെ ബാഗില്‍ 'അമ്മ കണ്ട കാഴ്ച്ച ഭയാനകം... ആദ്യം ഞെട്ടിയെങ്കിലും കൊച്ചിയിലെ അമ്മ ചെയ്തത് ആരെയും ഞെട്ടിക്കും; ആലുവ സ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇടനിലക്കാരനെ കുടുക്കിയത് വീട്ടമ്മ

എക്സൈസ് സീക്രട്ട് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. സൗദി അറേബ്യയിലുള്ള ജോലി ഉപേക്ഷിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇയാളുടെ കൈയ്യില്‍ നിന്നു രണ്ടേകാല്‍ കിലോ കഞ്ചാവും വില്‍പ്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ആഡംബര ബൈക്കും കണ്ടെടുത്തു. വീട്ടിലെത്തിയ മകന്റെ ബാഗില്‍ കഞ്ചാവ് കണ്ട് ആദ്യം അമ്മ ഞെട്ടിയെങ്കിലും സമയോചിതമായ ഇടപെടലിലൂടെ കുടുക്കിയത് ഇടനിലക്കാരനെയാണ്.
കുട്ടമശ്ശേരി കുമ്ബശേരി വീട്ടില്‍ ആസാദിനെയാണ് വീട്ടമ്മയുടെ ഇടപെടലിലൂടെ കുടുക്കിയത്. ആലുവ സ്‌കൂള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. വീട്ടിലെത്തിയ മകന്റെ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ എക്സൈസിന്റെ കീഴിലെ വിമുക്തി മിഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയതോടെ എക്സൈസ് തേടി നടന്ന ആസാദിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നു.
https://www.facebook.com/Malayalivartha



























