മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട. രണ്ട് കിലോയിലധികം എംഡിഎംഎയുമായി രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്.മട്ടാഞ്ചേരി സ്വദേശി നൗഫലും (35) ഇയാളുടെ കൂട്ടാളിയുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
നൗഫലിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പാലാരിവട്ടത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് ചെറിയ അളവിൽ എംഡിഎംഎയും കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് പൊലീസ് നൗഫലിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നൗഫൽ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് വൻതോതിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha


























