സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറി അദ്ധ്യാപികയടക്കം 11 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം

സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറി അദ്ധ്യാപികയടക്കം 11 പേര്‍ക്ക് പരിക്ക്. അദ്ധ്യാപികയുടെ നില അതീവ ഗുരുതരം. ഇന്ന് രാവിലെ എട്ടരയോടെ മൂവാറ്റുപുഴ കടാതി വളക്കുഴി റോഡിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം.
അപകടത്തിൽ പരിക്കേറ്റ അദ്ധ്യാപികയെ കോലഞ്ചേരി ആശുപത്രിയിലും വിദ്യാര്‍ത്ഥികളെ അടുത്തുള്ള നിര്‍മ്മല ആശുപത്രിയിലും മൂവാറ്റുപുഴ എം.സി.എസിലും പ്രവേശിപ്പിച്ചു. സ്കൂളിലെ മലയാളം അധ്യാപികയായ രേവതിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതേ സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കാറാണ് നിയന്ത്രണം വിട്ട് അംബ്ലിയിലേക്ക് പാറഞ്ഞുകറിയത്.
യോഗാ പരിശീലനത്തിനിടെ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിനിടെയാണ് സംഭവം. ഗംഗ കെ.എസ് (12), വിസ്മയ വിനയകുമാര്‍ (12), ദേവിക രാജേഷ് (12), അമിത അനില്‍ (12), ആദ്ര വിമല്‍ (12), അര്‍ച്ചന രാജേഷ് (12) ദേവിക അജി (12), കാര്‍ത്തിക ജി (12), അനന്ദു കുറുപ്പ് (12), ഹരി ഗോവിന്ദ് (12), അദ്വയ്ദ് അനിരുദ്ധ് (12) ഇവരാണ് പരിക്കേറ്റത്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തിയിരുന്നു. കുട്ടികളെ കണ്ട് ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ന്നതാണ് അപകടത്തിന് കാണമെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























