ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവിന് ചികിത്സ നിഷേധിച്ചു; മണിക്കൂറുകളോളം ആശുപത്രിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം

പണം അടയ്ക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച യുവാവ് മരണത്തിന് കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. കുരീപ്പുഴ കൊച്ചാനത്തുവീട്ടില്‍ അജിത് കൃഷ്ണന്‍ (28)ആണ് മരിച്ചത്. ബൈക്കപകടത്തിൽ തലയ്ക്ക് കാര്യമായ പരിക്കേറ്റ അജിത്തിനെ തൊട്ടടുത്ത സ്വകാര്യ മെഡിക്കല്‍ കോളജ്ആ ശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പണം അടയ്ക്കാത്തിന്റെ പേരില്‍ അധികൃതര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു.
കുരീപ്പുഴ നിന്നു കൊല്ലത്തേക്ക് ബൈക്കില്‍ വരവെ പിന്നില്‍ മറ്റൊരു ബൈക്ക് ഇടിച്ചായിരുന്നു അപകടം. പണം അടയ്ക്കാതെ സി.ടി സ്കാന്‍ നടത്താനാവില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ, ബന്ധുക്കള്‍ വരുന്നതിന് എടുത്ത ഒരു മണിക്കൂര്‍ സമയം ചികിത്സയൊന്നും കിട്ടാതെ യുവാവ് ആശുപത്രിയില്‍ കിടന്നു. പിന്നീട് ബന്ധുക്കളെത്തി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha



























