വീട്ടിനകത്തെ അയലില്‍ കഴുത്തു കുരുങ്ങി അഞ്ചുവയസ്സുകാരന്‍ മരിച്ചു

അഞ്ചുവയസ്സുകാരന്‍ വീട്ടിനകത്തെ അയലില്‍ കഴുത്തു കുരുങ്ങി മരിച്ചു. കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ ഫാഹിം ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്.
കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് കയര്‍കൊണ്ട് അയല്‍ കെട്ടിയിട്ടുണ്ടായിരുന്നു. കയറിന്റെ ബാക്കിഭാഗം ജനാലയുടെ അഴികള്‍ക്കിടയിലാണ് തിരുകിവെച്ചിരുന്നത്. വീട്ടുകാര്‍ അകത്തുചെന്ന് നോക്കിയപ്പോള്‍ കുട്ടി കട്ടിലില്‍ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. കഴുത്തില്‍ കയര്‍ കുരുങ്ങിയതിന്റെ പാടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അയലിലെ വസ്ത്രം ജനാലയില്‍ കയറി ചാടി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കയര്‍ കുരുങ്ങിയിരിക്കാമെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച മൃതദേഹപരിശോധന നടക്കും. കടപ്പുറത്തെ പാണക്കാട് പൂക്കോയ തങ്ങള്‍ എല്‍.പി.സ്‌കൂളിലെ പ്രീെ്രെപമറി വിഭാഗത്തില്‍ യു.കെ.ജി.വിദ്യാര്‍ഥിയാണ്.
ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഇസ്മായിലിന്റെയും ഫാത്തിമത്ത് സുഹറയുടെയും മകനാണ്. സഹോദരങ്ങള്‍: മുവാനിയ, ഫായിം.
"
https://www.facebook.com/Malayalivartha
























