കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതില്‍ മനംനൊന്ത് യുവാവ് മരണരംഗം കാമുകിക്ക് വീഡിയോ കോള്‍ വഴി കാണിച്ചു കൊടുത്ത് ജീവനൊടുക്കി

കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതില്‍ മനംനൊന്ത് യുവാവ് മരണരംഗം കാമുകിക്ക് വീഡിയോ കോള്‍ വഴി കാണിച്ചു കൊടുത്ത് ജീവനൊടുക്കി. വീഡിയോ കണ്ടു പരിഭ്രാന്തയായ പെണ്‍കുട്ടി പ്രതിശ്രുതവരനുമായി സംഭവസ്ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. കടക്കരപ്പള്ളി മാളിയേക്കല്‍ മോഹനന്‍ സിന്ധു ദമ്പതികളുടെ മകന്‍ ശ്രീരാജാ(25)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.
കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം.പെണ്‍കുട്ടി പ്രതിശ്രുത വരനുമായി ഇയാളുടെ വീട്ടില്‍ വിവരം അറിയിക്കാന്‍ എത്തിയപ്പോള്‍ യുവാവ് തൂങ്ങിയ നിലയിലായിരുന്നു. ഈസമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു. ഇരുവരും ചേര്‍ന്ന് ഇയാളെ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞെത്തിയ ചിലര്‍ ആശുപത്രി വളപ്പില്‍ പെണ്‍കുട്ടിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ ആളാണ് ശ്രീരാജ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി യുവാവിന്റെ ബന്ധുക്കള്‍ പോലീസിനെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ഇന്നു പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യും.
https://www.facebook.com/Malayalivartha

























