Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

അടവ് മാറ്റി കടകംപള്ളി... പാര്‍ളമെന്റില്‍ ശബരിമല നിറഞ്ഞുനിന്നു; പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ശബരിമല ബില്ലിനെ ആരും എതിര്‍ത്തില്ല; ശബരിമലയുടെ പേരില്‍ സര്‍വവും നഷ്ടപ്പെട്ട സിപിഎം അടവ് മാറ്റുന്നു; വിശ്വാസികളെ വച്ച് പന്താടരുതെന്ന് കളം മാറ്റിപ്പിടിച്ച് കടകംപള്ളി; ആരാണ് പന്താടിയതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് വിശ്വാസികളും 

22 JUNE 2019 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നവോത്ഥാനം പറയുന്നവര്‍ കേവലം ഒരു കാര്‍ട്ടൂണിന്റെ പേരില്‍ വിശ്വാസം മുറുകെപിടിക്കാന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ നീണ്ട അയ്യപ്പ വിശ്വാസത്തെ നവോത്ഥാനം ഉയര്‍ത്തിപ്പിടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആരേയും കണ്ടില്ല. പത്തോട്ട് കുറഞ്ഞാലും ശബരിമലയില്‍ പിന്നോട്ടില്ലെന്നാണ് അന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തോട്ടല്ല 19 സീറ്റും നഷ്ടമായി. അവസാനം അവര്‍ കണ്ടെത്തി തോല്‍വിക്ക് കാരണം ശബരിമല തന്നെയെന്ന്. ഇനി വിശ്വാസികളുടെ വിശ്വാസം വീണ്ടെടുക്കണമെന്നായി ലൈന്‍ മാറ്റി.

അതേസമയം സത്യപ്രതിജ്ഞ ചെയ്ത കൊല്ലം എംപി എന്‍കെ. പ്രേമചന്ദ്രന്‍ ശബരിമല ബില്ലിലൂടെ ശ്രദ്ധേയനായി. ഇതൊട്ടും ഉള്‍ക്കൊള്ളാനാകാതെ സിപിഎം രംഗത്തെത്തി. സ്വകാര്യബില്ലല്ല നിയമമാണ് വേണ്ടതെന്നാണ് അവര്‍ പറയുന്നത്.

അതിനിടെ ശബരിമലയില്‍ ആചാര സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പാര്‍ളമെന്റില്‍ ശബരിമല നിറഞ്ഞു നിന്ന ദിവസമായിരുന്നു. എന്നും എതിര്‍ക്കാന്‍ നില്‍ക്കുന്ന സിപിഎമ്മിന് അതിനുള്ള ശേഷിയില്ലായിരുന്നു. അതോടെ ബില്‍ അവതരണത്തെ ഏകകണ്ഠമായി സഭ അനുകൂലിച്ചു. ഈ ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലായാണു ശബരിമല വിഷയം അവതരിപ്പിച്ചത്. ഇതുള്‍പ്പെടെ ഇന്നലെ അവതരിപ്പിച്ച സ്വകാര്യ ബില്ലുകളിലുള്ള ചര്‍ച്ച ജൂലൈ 12നു നടക്കും. ഏതെല്ലാം ബില്ലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് ഈ മാസം 25നു നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

ചരിത്രപരമായ ബില്ലാണിതെന്നും 2018 സെപ്റ്റംബര്‍ ഒന്നിനു നിലനിന്ന ആചാരങ്ങള്‍ ശബരിമലയില്‍ ഉറപ്പാക്കണമെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ബില്ലില്‍ അപാകതകളുണ്ടെന്നു വ്യക്തമാക്കിയ ഭരണകക്ഷി എംപി മീനാക്ഷി ലേഖിയെ സ്വകാര്യ ബില്‍ അവതരണവേളയില്‍ സ്പീക്കര്‍ കസേരയില്‍ സഭ നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയതു ശ്രദ്ധേയമായി. ശബരിമല വിശ്വാസികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ആചാരസംരക്ഷണത്തിനു നിയമനിര്‍മാണം വേണമെന്നായിരുന്നു ലേഖിയുടെ ആവശ്യം.

അതേസമയം ശബരിമല യുവതീപ്രവേശനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും വിശ്വാസികളെ വഞ്ചിക്കരുതെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇപ്പോഴത്തെ നിലപാട്. വിശ്വാസികളോട് ഒപ്പമാണെന്ന് പറഞ്ഞാല്‍ മാത്രം പോര. പ്രവര്‍ത്തിച്ചുകാണിക്കണം.

എന്‍.കെ പ്രേമചന്ദ്രന്റെ ബില്ലിന്റെ അവസ്ഥ എന്താവുമെന്ന് എല്ലാവര്‍ക്കും അറിയാം. ഉത്തരവാദിത്തം നിറവേറ്റി എന്ന് പറയാന്‍ മാത്രമായിരിക്കാം പ്രേമചന്ദ്രന്‍ ബില്‍ കൊണ്ടുവന്നത്. ആചാരസംരക്ഷണത്തിന് വിശ്വാസികളെ തെരുവിലിറക്കുകയല്ല, നിയമപരമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്. 

ആചാരസംരക്ഷണമാണ് വേണ്ടതെങ്കില്‍ പാര്‍ലമെന്റിന്റെ ഈ സെഷനില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവരട്ടെ. സംസ്ഥാന സര്‍ക്കാരിന് നിയമവാഴ്ച പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

 

L

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (30 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (45 minutes ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (58 minutes ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (1 hour ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (1 hour ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (1 hour ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (1 hour ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (1 hour ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (1 hour ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (2 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (2 hours ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (2 hours ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends