Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!

17 JUNE 2026 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി

വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌


സിനിമാ സ്‌റ്റൈലില്‍ കറുത്ത കാറില്‍ കറുത്ത മാസ്‌കും ധരിച്ചെത്തിയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിന് മുന്നില്‍ തടഞ്ഞ് കേരള പൊലീസ്. മാധ്യമങ്ങളുടെ ക്യാമറാ കണ്ണുകളെ പൂര്‍ണ്ണമായും വെട്ടിച്ച് അതീവ രഹസ്യമായി ഇ.ഡി ഓഫീസിനുള്ളിലേക്ക് കടക്കാനുള്ള വീണയുടെ നീക്കത്തിനാണ് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കനത്ത സുരക്ഷയൊരുക്കിയ പൊലീസ് അപ്രതീക്ഷിതമായി 'ചെക്ക്' വെച്ചത്. ഇതോടെ കാറിന് പുറത്തിറങ്ങി കൂളായി, അതിവേഗം നടന്ന് കൃത്യം 10.28നാണ് മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിലേക്ക് കയറിയത്.

പുത്തന്‍ കറുത്ത ഇന്നോവ ഹൈക്രോസ് കാറിലാണ് ഇ.ഡി ഓഫീസിലേക്ക് ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസിനൊപ്പം വീണ എത്തിയത്. രാവിലെ മുതല്‍ കൊച്ചിയിലെ ഇ.ഡി ഓഫീസിന് മുന്നില്‍ വന്‍ മാധ്യമപ്പടയും കനത്ത പൊലീസ് കാവലുമായിരുന്നു ഒരുക്കിയിരുന്നത്. എന്നാല്‍ കൃത്യം 10.25ഓടെ കറുത്ത നിറത്തിലുള്ള ആഡംബര കാറില്‍ കറുത്ത മാസ്‌കും ധരിച്ച് വീണാ വിജയന്‍ എത്തിയതോടെ സങ്കീര്‍ണ്ണമായ നാടകീയ രംഗങ്ങള്‍ക്കാണ് കൊച്ചി സാക്ഷ്യം വഹിച്ചത്. കാറിനെ ഇ.ഡി ഓഫീസിന്റെ പ്രധാന ഗേറ്റ് കടത്തി ഉള്ളിലേക്ക് വിടാന്‍ പൊലീസ് തയ്യാറാകാതിരുന്നതോടെ വീണയുടെ ആദ്യ പ്ലാന്‍ പൊളിഞ്ഞു. ഇതോടെ ഗേറ്റിന് പുറത്തിറങ്ങി ഇ.ഡി ഓഫീസിലേക്ക് വീണയ്ക്ക് നടന്നു പോകേണ്ടി വന്നു.

 

 

സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൊലീസ് കാര്‍ പുറത്തുതന്നെ തടഞ്ഞതെന്നാണ് സൂചന. കാറിനകത്തുനിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും കറുത്ത മാസ്‌ക് ധരിച്ചെത്തിയ വീണ മുഖം വ്യക്തമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ കാറില്‍ ഇ.ഡി ഓഫീസിന് മുന്നിലെത്തിയത്. കാര്‍ ഗേറ്റില്‍ തടഞ്ഞതോടെ ഒട്ടും പതറാതെ, അതീവ ആത്മവിശ്വാസത്തോടെയാണ് വീണാ വിജയന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയത്.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ, അതീവ വേഗത്തില്‍ നടന്ന് ഇ.ഡി ഓഫീസിന്റെ അകത്തേക്ക് കയറിപ്പോകുകയായിരുന്നു. കറുത്ത കാര്‍, കറുത്ത മാസ്‌ക് അങ്ങനെ ആകെമൊത്തം കറുപ്പണിഞ്ഞുള്ള ഒരു 'മാസ് എന്‍ട്രി' തന്നെയാണ് വീണ കാഴ്ചവെച്ചത്. കൃത്യം 10.28ന് തന്നെ അവര്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തിയെങ്കിലും സുരക്ഷാ പരിശോധനകള്‍ക്കായി കുറച്ചു നേരം അവിടെ കാത്തു നില്‍ക്കേണ്ടി വന്നു.


മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വരും മണിക്കൂറുകളില്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ കടുത്ത ചോദ്യശരങ്ങളെയാണ് വീണാ വിജയന് ഇനി നേരിടേണ്ടി വരിക. സി.എം.ആര്‍.എല്‍ കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചാകും ഇ.ഡി ചോദ്യം ചെയ്യല്‍ നടത്തുക. വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വന്‍ വെളിപ്പെടുത്തലുകള്‍ ഈ ചോദ്യം ചെയ്യലിലൂടെ പുറത്തുവരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

 

കമ്പനിയുടെ കഴിഞ്ഞ 15 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ശരണ്‍ കര്‍ത്തയോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. ജയ കര്‍ത്ത ഡയറക്ടറായ 'എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനം, കൃത്യമായി തിരിച്ചടവ് നടത്താതിരുന്നിട്ടും എക്സാലോജിക് കമ്പനിക്ക് 50 ലക്ഷം രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (5 minutes ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (8 minutes ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (9 minutes ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (56 minutes ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (1 hour ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (1 hour ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (1 hour ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (1 hour ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (2 hours ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (2 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (2 hours ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (2 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (3 hours ago)

Malayali Vartha Recommends