സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13875 രൂപയും പവന് 1,11,000 രൂപയുമായി. ഇന്നലെ ഗ്രാമിന് 225 രൂപ വർദ്ധിച്ച് 13,890 രൂപയും പവന് 1800 രൂപ കൂടി 1,11,120 രൂപയുമായിരുന്നു വില. അന്താരാഷ്ട്രവിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് ഇന്ന് 6.89 ഡോളർ കുറഞ്ഞ് 4,322.99 ഡോളറായി മാറി. 0.16 ശതമാനമാണ് ഇടിവുണ്ടായത്.
മൂന്നുദിവസം തുടർച്ചയായി വർദ്ധനവുണ്ടായതിനു ശേഷമാണ് സ്വർണവിലയിൽ ഇന്ന് ഇടിവുണ്ടായത്. വെള്ളിയാഴ്ച ഗ്രാമിന് 270 രൂപ കൂടി 13,620 രൂപയും പവന് 2,160 രൂപ കൂടി 1,08,960 രൂപയുമായിരുന്നു വില.
ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഈ വർഷം ജനുവരി 29നാണ് സ്വർണത്തിൻറെ എക്കാലത്തെയും റെക്കോഡ് വിലയായ 1,31,160 രൂപ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഇറാൻ -യു.എസ് യുദ്ധവിരാമ കരാർ ഒപ്പിടുന്നതോടെ സ്വർണവില ഇനിയും കുതിക്കാനാണ് സാധ്യതയേറെയുള്ളത്.
https://www.facebook.com/Malayalivartha

























