Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

16 JUNE 2026 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി

വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌

പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ്  തെറിക്കുമോ? തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കെ, ജയകുമാർ കഴിഞ്ഞ ദിവസം നിയമിച്ച അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ നിർണായക തസ്തികയിൽ നിന്നും ഉടൻ നീക്കിയില്ലെങ്കിൽ നിയമ ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം. ഗുരുവായൂർ ദേവസ്വം ബോർഡിനെ പിരിച്ചുവിടാൻ മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം. ഇതിന്റെ ആദ്യപടിയായി ഇടതുമുന്നണി സർക്കാർ നിയമിച്ച ദേവസ്വം അഡ്മിനിസ്ട്രേറ്ററെ സർക്കാർ പിരിച്ചയച്ചു. ഗുരുവായൂർ ദർശനത്തിനെത്തിയ മുഖ്യമന്ത്രി വിഡി സതീശനിൽ നിന്നും 4000 രൂപയുടെ ടിക്കറ്റ് എടുപ്പിച്ചയാളാണ്  പിരിച്ചുവിട്ട  അഡ്മിനിസ്ട്രേറ്റർ.

 

മുമ്പ് സി വി ആനന്ദബോസ് ബംഗാൾ ഗവർണറായിരിക്കെ അദ്ദേഹത്തെ കൊണ്ടും ഇപ്രകാരം ചെയ്യിച്ചു. ഹൈക്കോടതി വിധിയുടെ പേരു പറഞ്ഞാണ് അവധി ദിവസം ദർശനത്തിന് വി ഐ പികളെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ചത്. എന്നാൽ നൂറു കണക്കിന് സഖാക്കൾ പൊതുഅവധി ദിവസങ്ങളിൽ ഗുരുവായൂരിൽ ഒരു ടിക്കറ്റും എടുക്കാതെ ദർശനം നടത്തിയ ഒരു കാലമുണ്ടാ യിരുന്നു.മാനദണ്ഡങ്ങൾ കാറ്റിൽപറത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടത്തിയ സ്ഥലം മാറ്റങ്ങൾക്ക് എതിരെ വ്യാപകമായ പരാതി ഉയർന്നത്  കഴിഞ്ഞ ദിവസമാണ്.  ദേവസ്വം മന്ത്രി ബോർഡ് പ്രസിഡന്റിനെ അതൃപ്തി അറിയിച്ചു. സ്വർണക്കൊള്ള കേസിൽ സ്വർണം ചെമ്പാണെന്നു റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെ പ്രധാന ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാക്കി നിയമിച്ചതും ഉത്സവത്തിനു മുൻകൂർ വാങ്ങിയ പണം തിരിച്ചടച്ചില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ആരോപണ വിധേയനെ ദേവസ്വം ആസ്ഥാനത്ത് വിജിലൻസ് ഓഫിസറായി നിയമിച്ചതുമാണ് വിവാദമായത്.

 

യുഡി ക്ലാർക്കായിരിക്കെ സന്നിധാനത്തെ ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും സ്വർണം പൂശാൻ ദേവസ്വം ബോർഡ് പ്രസിഡന്റിനു വഴിവിട്ട് റിപ്പോർട്ട് തയാറാക്കി നൽകിയ ഉദ്യോഗസ്ഥനെ വള്ളിയാങ്കാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി  നിയമിച്ചാണ് കഴിഞ്ഞ ദിവസം ഗസറ്റഡ് ഓഫിസർമാരുടെ സ്ഥലംമാറ്റം പട്ടിക പുറത്തിറക്കിയത്. വൈക്കം ക്ഷേത്ര ഉത്സവത്തിനു മുൻകൂർ വാങ്ങിയ തുക തിരിച്ചടച്ചിട്ടില്ലെന്നു വിജിലൻസ് കണ്ടെത്തിയ ആളെയാണ് ദേവസ്വം ആസ്ഥാനത്ത് വിജിലൻസ് ഓഫിസറാക്കിയത്.ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് കമ്മിഷണർ റാങ്കിലേക്ക് 70 പേരെയും ഇതേ തസ്തികയിലേക്കു സ്ഥാനക്കയറ്റത്തിലൂടെ 5 പേരെയുമാണു നിയമിച്ചത്. വരുമാനത്തിൽ മുൻപന്തിയിലുള്ള തിരുവല്ലം, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയാങ്കാവ് ക്ഷേത്രങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാകാനായിരുന്നു ഏറെ സമ്മർദം.

 

സീനിയർ ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാക്കരുതെന്ന മാനദണ്ഡം ലംഘിച്ച് സിപിഎം അനുകൂല യൂണിയൻ വനിതാ നേതാവിനെ തിരുവല്ലത്തു നിയമിച്ചു. അതേസമയം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ സീനിയർ ഉദ്യോഗസ്ഥൻ എന്ന മാനദണ്ഡം ഉപയോഗിച്ച് കോൺഗ്രസ് യൂണിയൻ നേതാവിനെ തഴഞ്ഞു. ജൂനിയറായ ഇടതുപക്ഷ നേതാവിനെ നിയമിച്ചതായും ആക്ഷേപം ഉണ്ട്.വിജിലൻസ് കേസിൽപെട്ടയാളെ പന്തളം ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാക്കിയതായും പരാതി ഉണ്ട്. ഗസറ്റഡ് സ്ഥലം മാറ്റത്തിൽ ബോർഡ് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി സിപിഎം അംഗം വ്യാപക ഇടപെടൽ നടത്തിയെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫണ്ട് ദേവസ്വം മന്ത്രിയെ അറിയിച്ചു. സാമ്പത്തിക ഇടപാടുകൾ നടന്നതായും മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള അതൃപ്തി മന്ത്രി കെ.മുരളീധരൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഫോണിൽ അറിയിച്ചു. തിരുത്തിയില്ലെങ്കിൽ ബോർഡിന്റെ പണി കാണില്ലെന്ന വ്യക്തമായ സൂചന മന്ത്രി മുരളി നൽകിയതായാണ് വിവരം, 

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് പ്രധാന പദവിയില്‍ നിയമനം നല്‍കിയതിലാണ് ദേവസ്വം മന്ത്രി ഇടപെട്ടത്. സ്വര്‍ണക്കൊള്ളയില്‍ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ ദേവസ്വം ബോര്‍ഡ് ഉന്നത സ്ഥാനങ്ങളില്‍ നിയോഗിച്ച തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനും കൊള്ളയില്‍ പങ്കുള്ളതായി കണക്കാക്കും എന്നാണ് മുരളീധരന്‍ പറഞ്ഞത്. ഇത് കെ ജയകുമാറിനുള്ള റെഡ് സിഗ്നലാണ്.‘സ്വര്‍ണക്കൊള്ളയില്‍ പങ്കുപറ്റിയവരെ മര്‍മസ്ഥാനത്ത് വച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് പ്രസിഡന്റിനു കഴിഞ്ഞ ദിവസം കത്തു നല്‍കി. കെ.ജയകുമാര്‍ തികച്ചും നിഷ്പക്ഷനായ ഒരാളായതു കൊണ്ടാണ് കൂടുതല്‍ പ്രതികരിക്കാത്തത്. കഴിഞ്ഞ ദിവസത്തെ സ്ഥലം മാറ്റങ്ങളില്‍ അത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടു. അതു തിരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുത്തിയില്ലെങ്കില്‍ നിലവിലുള്ള ദേവസ്വം ബോര്‍ഡിനും ഈ സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ട് എന്നുള്ള ധാരണയില്‍ സര്‍ക്കാര്‍ മുന്നോട്ടു പോകും’ - മുരളീധരന്‍ പറഞ്ഞു.

 

അതായത് ബോർഡിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഗതിവരുമെന്ന് ചുരുക്കം.സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിയുടെ ചാര്‍ജ് ഷീറ്റിന് ശേഷം മാത്രമേ ഇടപെടാന്‍ കഴിയൂ. ചാര്‍ജ് ഷീറ്റിലെ കാര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കൊള്ള സമയത്ത് ശബരിമല സെക്‌ഷന്‍ ക്ലര്‍ക്കായിരുന്ന ശ്യാമിനെ വള്ളിയങ്കാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റഷന്‍ ഓഫിസറാക്കി നിയമിച്ചതാണ് ചര്‍ച്ചയായത്. ട്രാന്‍സ്ഫര്‍ റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യം നാളെ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചതിനാലാണ് നിയമനമെന്നാണ് ബോര്‍ഡിന്റെ വിശദീകരണംവർക്കല ഗ്രൂപ്പിന് കീഴിൽ അസിസ്റ്റന്റ് ദേവസ്വം കമ്മീഷ്ണറായിരുന്നു ശ്യാം പ്രകാശ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിലാണ് മുണ്ടക്കയം ഗ്രൂപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫറീസറായി ശ്യാം പ്രകാശിനെ നിയമിച്ചത്. എല്ലാ കലത്തും ദേവസ്വം ബോർഡുകൾക്ക് ചാകരയാണ്. 

 

പുരാതനകാലം മുതല്‍ കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ ഊരാളന്മാരുടെയും കരക്കാരുടെയും ഭരണത്തില്‍ തുടര്‍ന്നു വന്നിരുന്നു. എന്നാല്‍ കേണല്‍ മണ്‍റോയുടെ കാലത്ത് ഈ ഭരണ സംവിധാനത്തില്‍ അഴിമതി ആരോപിച്ച് ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. ക്ഷേത്രങ്ങളുടെ മേല്‍ രാജാവിനുള്ള മേല്‍കോയ്‌മയുടെ അടിസ്ഥാനത്തില്‍ ഈ നടപടിയെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ന്യായീകരിച്ചു. ഇങ്ങനെ ഏറ്റെടുത്ത ക്ഷേത്രങ്ങളുടെ ഭരണത്തിലേക്കായി ഒരു പ്രത്യേക ദേവസ്വം വകുപ്പ് രൂപീകരിച്ചുകൊണ്ട് 1922 ഏപ്രില്‍ 12 ന് തിരുവിതാംകൂര്‍ ഭരണകൂടം ഒരു വിളംബരം ഇറക്കി. സ്വാതന്ത്ര്യാനന്തരം 1948 മാര്‍ച്ച് 28ന് ക്ഷേത്രഭരണവും സ്വത്തുക്കളും രാജാവില്‍ തന്നെ നിക്ഷിപ്തമാക്കിക്കൊണ്ട് മറ്റൊരു വിളംബരവും പുറപ്പെടുവിച്ചു.

 

സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ചപ്പോള്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പടെയുള്ള ഹിന്ദു ധര്‍മ സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങളും ചേര്‍ന്ന് ഒരു ദേവസ്വം ഉടമ്പടി ഒപ്പുവെച്ചു. ഉടമ്പടി പ്രകാരം ഈ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, ഹിന്ദുധര്‍മ സ്ഥാപനങ്ങള്‍ എന്നിവയുടെ നടത്തിപ്പിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്ന സ്ഥാപനം രൂപീകരിച്ചു. തുടര്‍ന്ന് 1950 ല്‍ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 1950 പാസാക്കുകയും 1949 ജൂലൈ ഒന്നിനു മുമ്പ് നിലവില്‍ ഉണ്ടായിരുന്ന എല്ലാ ക്ഷേത്രങ്ങളെയും അവയുടെ സ്വത്തുക്കളും മുന്‍കാല വിളംബരങ്ങള്‍ അനുസരിച്ചേര്‍പ്പെടുത്തിയ ദേവസ്വം ഫണ്ടുകളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ വന്നു.

 

ഇതില്‍ നിന്ന് ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തെ മാത്രം ഒഴിവാക്കി നിര്‍ത്തി. നിലവില്‍ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചി ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് എന്നിവ. ഈ ബോര്‍ഡുകളുടെ കീഴിലായി 3000 ത്തില്‍ പരം ക്ഷേത്രങ്ങള്‍ നിലവിലുണ്ട്. ടിപ്പുവിന്റെ കാലത്ത് ഏക്കര്‍ കണക്കിന് ഭൂമി നഷ്ടപ്പെട്ടു. ബ്രിട്ടീഷുകാരന്റെ കാലത്തും പിന്നീട് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന ദേവസ്വം ബോര്‍ഡിന്റെ കാലത്തും സ്ഥിതി ഇതു തന്നെ. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ അല്ലാത്ത ഭരണകൂടങ്ങളുടെ കമ്മിറ്റികള്‍/ ട്രസ്റ്റുകള്‍ ഭരണം നടത്തുന്ന ആറ്റുകാല്‍ ഉള്‍പ്പടെയുള്ള മഹാക്ഷേത്രങ്ങളും കേരളത്തിലുണ്ട്.

 

തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 1950 വകുപ്പ് മൂന്ന് അനുസരിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്നത്. ഇതനുസരിച്ച് ദേവസ്വം ബോര്‍ഡിലേക്കുള്ള മൂന്ന് ഹിന്ദു അംഗങ്ങളില്‍ ഒരാളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം തിരുവിതാംകൂര്‍ രാജാവിനും രണ്ടാമത്തെ ആളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം സംസ്ഥാന മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാര്‍ക്കും മൂന്നാമത്തെ ആളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം തിരുകൊച്ചി നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ക്കും ആണ്. 1974 ല്‍ ഈ നിയമം ഭേദഗതി ചെയ്ത് ഒരു അംഗത്തെ നോമിനേറ്റ് ചെയ്യാനുള്ള രാജാവിന്റെ അധികാരം എടുത്തു കളയുകയും അത് സംസ്ഥാന മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാര്‍ക്ക് നല്‍കുകയും ചെയ്തു.

 

ദേവസ്വം ഉടമ്പടിയില്‍ ഹിന്ദു വിശ്വാസവും ക്ഷേത്ര വിശ്വാസവും ഉള്ള ആളുകളെ നോമിനേറ്റ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കാലം മാറിയപ്പോള്‍ രാഷ്‌ട്രീയ അതിപ്രസരം കാരണം ഹിന്ദുവിശ്വാസമോ ക്ഷേത്രവിശ്വാസമോ ഇല്ലാത്ത വെറും ഹിന്ദു നാമധാരികളെ ദേവസ്വം ബോര്‍ഡിലേക്ക് നിയമിച്ചത് ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രങ്ങളുടെയും നിലവിലെ തകര്‍ച്ചയ്‌ക്ക് കാരണമായി. ദേവസ്വം ഭരണത്തെക്കുറിച്ച് പഠിക്കാന്‍ കേരള ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്‍, ജസ്റ്റിസ് ശങ്കരന്‍ നായര്‍ കമ്മിഷന്‍ തുടങ്ങിയ ഉന്നതാധികാര കമ്മിഷനുകള്‍ ഇത് സംബന്ധിച്ച് വ്യക്തമായ ശിപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ നടപ്പിലാക്കാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ തയാറായിട്ടില്ല. രാഷ്‌ട്രീയ വിധേയത്വം ഇല്ലാത്തവരും പൊതുരംഗത്ത് മാനിക്കപ്പെടുന്നവരും വിശ്വാസ്യത ഉള്ളവരും മാത്രമേ ദേവസ്വം ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യാവൂ എന്ന ഈ കമ്മിഷനുകളുടെ ശിപാര്‍ശകള്‍ ഇന്നും നടപ്പായിട്ടില്ല.

 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നിലവില്‍ ഏകദേശം 1252 ല്‍ പരം ക്ഷേത്രങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം ശബരിമലയാണ്. അതേസമയം ഭക്തജനങ്ങളുടെ ട്രസ്റ്റുകള്‍ വളരെ മികച്ച രീതിയില്‍ നടത്തിക്കൊണ്ടു പോകുന്ന ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പടെയുള്ള നൂറു കണക്കിനു ക്ഷേത്രങ്ങളും ഉണ്ട്. ഇത്തരം ക്ഷേത്രങ്ങള്‍ ഹിന്ദു സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളും ആതുര സേവനവും ഒക്കെ പ്രദാനം ചെയ്യുന്നുണ്ട് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.1949 ലെ ദേവസ്വം ഉടമ്പടി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം ദേവസ്വം ബോര്‍ഡിന് 50 ലക്ഷം രൂപയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് ഒരു ലക്ഷം രൂപ വീതവും നല്‍കാന്‍ ബാധ്യസ്ഥരാണ്. ഇത് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ എല്ലാ വര്‍ഷവും വാര്‍ഷിക ഗ്രാന്‍ഡ് തിട്ടപ്പെടുത്തി കൃത്യമായി നല്‍കണമെന്നും ഇത് വിലസൂചികയുടെ അടിസ്ഥാനത്തില്‍ പുതുക്കി നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നു.

 

മലബാര്‍ പ്രദേശത്ത് ദേവസ്വം ബോര്‍ഡില്‍ നിന്ന് ഏറ്റെടുത്ത സ്വകാര്യ വനഭൂമിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ദേവസ്വത്തിന് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. നിയമപ്രകാരമുള്ള ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറായിട്ടില്ല.ക്ഷേത്രഭരണത്തിലെ സുതാര്യതയില്ലായ്‌മയും അഴിമതിയും ഫണ്ട് തിരിമറികളും സംബന്ധിച്ച് എല്ലാ കാലങ്ങളിലും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.ഓഡിറ്റ് റിപ്പോര്‍ട്ടുകളിലെ ഗുരുതര ക്രമക്കേടുകളും കണക്കില്‍ പെടാത്ത ഫണ്ട് വിനിയോഗവും, ക്ഷേത്ര ഉരുപ്പടികളുടെ കണക്കെടുപ്പിലും പരിശോധനയിലും കാണിക്കുന്ന ഉദാസീനതയും ക്ഷേത്ര സ്വത്തുക്കള്‍ വന്‍തോതില്‍ നഷ്ടപ്പെടാനിടയാക്കുന്നു. ദേവസ്വം ബോര്‍ഡിലെ രാഷ്‌ട്രീയ അതിപ്രസരം കാരണം അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന ഗുരുതര പ്രതിസന്ധി നിലനില്‍ക്കുന്നു. ഇതിനിടെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ചില ക്ഷേത്രങ്ങള്‍ പോലീസിനെ ഉപയോഗിച്ച് രാത്രികാലങ്ങളില്‍ അതിക്രമിച്ച് കയറി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.

 

രാത്രിയുടെ മറവില്‍ ക്ഷേത്രം പിടിച്ചെടുത്തതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാര്‍ത്ഥസാരഥി ക്ഷേത്രം. ഇതിന് അരങ്ങൊരുക്കിയ വ്യക്തി പിന്നീട് പല ക്ഷേത്രങ്ങളും ദേവസ്വത്തിലേക്ക് സ്വരുകൂട്ടിയതിന്റെ പാരിതോഷികമാണ് ഇപ്പോഴത്തെ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ സ്ഥാനം. ക്ഷേത്ര വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്ഷേത്ര ഉപദേശ സമിതികളെ രാഷ്‌ട്രീയാടിസ്ഥാനത്തില്‍ രൂപീകരിക്കാനും പിരിച്ചുവിടാനും ദേവസ്വം ബോര്‍ഡ് നടത്തുന്ന ശ്രമങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.ക്ഷേത്രങ്ങളില്‍ തുടര്‍ന്നു വന്ന മതപാഠശാലകളും ആദ്ധ്യാത്മിക കേന്ദ്രങ്ങളും ഏകപക്ഷീയമായി ദേവസ്വം ബോര്‍ഡ് നിര്‍ത്തലാക്കി. ക്ഷേത്ര ഉത്സവങ്ങളില്‍ ക്ഷേത്രാചാരങ്ങളെ അവഹേളിച്ചുകൊണ്ടും നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള പരിപാടികള്‍ അവതരിപ്പിക്കാനുള്ള വേദികളാക്കി മാറ്റി. ഇത് അവസാനിപ്പിക്കാന്‍ ഹൈക്കോടതി നടത്തിയ ഇടപെടലുകള്‍ പ്രശംസനീയമാണ്.

തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ദര്‍ശനം നടത്താനെത്തുന്ന ഭക്തര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും ദേവസ്വം ബോര്‍ഡുകള്‍ പരാജയപ്പെട്ടിരിക്കുന്നു. ശബരിമലയുടെ പവിത്രത നിലനിര്‍ത്തിക്കൊണ്ടു ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ പര്യാപ്തമായ നിലയില്‍ രൂപകല്‍പന ചെയ്ത ഹരിവരാസനം പദ്ധതി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡ് തയാറായിട്ടില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെയും കുടിവെള്ളം ലഭിക്കാതെയും മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തരോട് വളരെ ക്രൂരമായി പെരുമാറുന്ന ദേവസ്വം ഉദ്യോഗസ്ഥരുടെ നിലപാടുകളും പ്രതിഷേധാര്‍ഹമാണ്. ഭക്തരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്ന കെഎസ്ആര്‍ടിസിയും വെള്ളത്തിനും വൈദ്യുതിക്കും അമിത ചാര്‍ജ് ഈടാക്കുന്നതും അയ്യപ്പ ഭക്തരോടുള്ള വിവേചനമാണ്. നിലയ്‌ക്കല്‍- പമ്പ റൂട്ടില്‍ സൗജന്യ സര്‍വീസ് നടത്താന്‍ ഭക്തരും പല സന്നദ്ധ സംഘടനകളും സന്നദ്ധത അറിയിച്ചിട്ടും അതിന് അനുമതി നല്‍കാതെ കെഎസ്ആര്‍ടിസി അമിതചാര്‍ജ് ഈടാക്കി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നു. ഇത് അവസാനിപ്പിക്കണം.

 

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഏകദേശം 5ലക്ഷത്തിലധികം ഹെക്ടര്‍ (പന്ത്രണ്ടര ലക്ഷം ഏക്കര്‍) ഭൂമികളില്‍ 5 ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയും അന്യാധീനപ്പെട്ടു കഴിഞ്ഞു. തിരുവിതാംകൂറില്‍ 25000 ഏക്കര്‍ ക്ഷേത്രഭൂമിയും, മലബാറില്‍ 24693.4 ഏക്കര്‍ ഭൂമിയും കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴില്‍ 5568. 99ഏക്കര്‍ ഭൂമിയും, ഗുരുവായൂര്‍ മണത്തല വില്ലേജിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയും അന്യാധീനപ്പെട്ടതായി ദേവസ്വം അധികാരികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ലക്ഷക്കണക്കിന് ഭൂമി അന്യാധീനപ്പെട്ടതില്‍ കോടതികളില്‍ കേസ് നടക്കുന്നത് 64 എണ്ണത്തില്‍ മാത്രമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്യാധീനപെട്ട ക്ഷേത്രഭൂമികള്‍ വീണ്ടെടുക്കാന്‍ ഒരു സ്‌പെഷ്യല്‍ തഹസീല്‍ദാര്‍, ആറ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്ന സംവിധാനമാണ് ഉള്ളത്. എല്ലാ ദേവസ്വങ്ങളിലും ഇതിന്റെ സംവിധാനങ്ങള്‍ കാര്യക്ഷമമല്ല.

 

ബോര്‍ഡുകളും, ഉപദേശക സമിതികളും, ക്ഷേത്ര ഭരണസമിതികളും നല്‍കുന്ന കേസുകളില്‍ അനുകൂല കോടതി ഉത്തരവുണ്ടായാല്‍ പോലും ഭൂമി നടത്തിയെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നില്ല. റവന്യൂ വകുപ്പ് നടത്തുന്ന റീസര്‍വേ നടപടികളില്‍ ക്ഷേത്രഭൂമികള്‍ സ്വകാര്യഭൂമികളായി മാറുന്നതും, കൈയേറ്റക്കാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമാകുന്നതും സര്‍വസാധാരണമാകുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കയ്യേറ്റം 10000 ഹെക്ടര്‍ ഭൂമിയാണ്. കൈയേറ്റത്തിന്റെ അളവ് വലുതായതുകൊണ്ട് തിരിച്ചുപിടിക്കുന്നത് സാമൂഹ്യ പ്രശ്‌നമായി മാറും എന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഭരണാധികാരികള്‍ പറയുന്നത്. ഉന്നത നീതിപീഠം ന്യായാ ന്യായങ്ങള്‍ വിലയിരുത്തി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പോലും കൈയേറ്റക്കാര്‍ ന്യൂനപക്ഷ മതത്തില്‍ പെട്ടവരായാല്‍ നടപടി ഇല്ല എന്നതാണ് ഇന്നത്തെ സ്ഥിതി. ദേവന്റെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡുകള്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ്.

 

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി യുവതീപ്രവേശനം നടത്താനുള്ള നീക്കത്തിന്റെ മറവില്‍ ശബരിമലയില്‍ നടന്ന വന്‍ സ്വര്‍ണക്കൊള്ളയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ശ്രീ കോവിലിലെ വാതില്‍പ്പടികളിലും ദ്വാരപാലക ശില്‍പങ്ങളിലും പതിച്ച സ്വര്‍ണത്തകിടുകള്‍ ചെമ്പ് എന്നു രേഖപ്പെടുത്തി പുറത്തുകൊണ്ടുപോയി സ്വര്‍ണം തട്ടിയുത്ത വന്‍ ഗൂഡാലോചനയില്‍ മുന്‍ ദേവസ്വം പ്രസിഡന്റുമാരും കമ്മിഷണര്‍മാരും സംശയത്തിന്റെ നിഴലിലാണ്. ഇതിന്റെ  ഭാഗമാണ് പുതിയ സ്ഥലംമാറ്റങ്ങളും.വി എൻ വാസവനല്ല  കെ മുരളീധരൻ. മുൻ ചീഫ് സെക്രട്ടറി ചെയ്യുന്നതെല്ലാം  ശരിയെന്ന് മുരളി പറയില്ല. അതിനാൽ ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (13 minutes ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (21 minutes ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (44 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (56 minutes ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (1 hour ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (1 hour ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (1 hour ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (2 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (2 hours ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (2 hours ago)

Malayali Vartha Recommends