അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അമിതവേഗതയിൽ നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്കും ഇടിച്ചുകയറി. ഇതിനിടയിലാണ് കാറുമായും മറ്റൊരു ബസുമായും കൂട്ടിയിടിച്ചത്.
കാറിൽ കുടുങ്ങിയ ഡ്രൈവറെ പൊലീസും അഗ്നിരക്ഷാസംഘവും ചേർന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കെഎസ്‌ആർടിസി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ യാത്രക്കാരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരിച്ചയാളുടെയും കെഎസ്ആർടിസി ഡ്രൈവറുടെയും കൂടുതൽ വിവിരങ്ങൾ അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha

























